KSDLIVENEWS

Real news for everyone

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട രേഖകളെല്ലാം കൈമാറി ; തെറ്റിദ്ധാരണ നീക്കിയെന്ന് കുഞ്ഞാലിക്കുട്ടി

SHARE THIS ON

ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ പി. കെ കുഞ്ഞാലിക്കുട്ടി എം.പിയെ ചോദ്യം ചെയ്തു.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട രേഖകളെല്ലാം കൈമാറിയതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. ചന്ദ്രികയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ നീക്കാനായി. ഇ.ഡിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അവസരം ലഭിച്ചെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Also read

ഇ ഡിയോട് വീണ്ടും സാവകാശം ആവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടി
സ്വര്‍ണക്കടത്ത്: 30 കിലോ സ്വര്‍ണം കണ്ടുകെട്ടി ഇ.ഡി
എആര്‍ നഗര്‍ ബാങ്ക് ഇടപാടില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ ടി ജലീല്‍
കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലീഗ് മുഖപത്രം വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണം. കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ രണ്ട് തവണയായി ഇ.ഡിക്ക് മുന്നില്‍ കെ. ടി ജലീല്‍ എംഎല്‍എ തെളിവുകള്‍ ഹാജരാക്കിയിരുന്നു. ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ നേതാവുമായ സയ്യിദ് മുഈനലി തങ്ങളെയും ഇ.ഡി വിളിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!