KSDLIVENEWS

Real news for everyone

ഒന്നര കോടി ചിലവിൽ നിർമ്മിക്കുന്ന ബായാർ എഫ്എച്ച്സിയുടെ പുതിയ കെട്ടിടത്തിന് എംഎൽഎ തറക്കല്ലിട്ടു.

SHARE THIS ON

പൈവളികെ: പൈവളികെ പഞ്ചായത്തിലെ ബായാർ എഫ്എച്ച്സിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമായി കാസർഗോഡ് ഡെവലപ്മെന്റ് പാക്കേജ് പദ്ധതിയിലുൾപ്പെടുത്തി ഒന്നര കോടി ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് തറക്കല്ലിട്ടു.
പൈവളികെ ഗ്രാമപഞ്ചായത്തിന്റെ പത്ത് ലക്ഷം രൂപയും ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമ്മിക്കുന്നത്,ജില്ലാ കളക്ടർ ഭണ്ടാരി സ്വാഗത് രൺവീർചന്ദ് മുഖ്യാതിഥിയായ ചടങ്ങിൽ
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയന്തി കെ അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡന്റ് പുഷ്പ ലക്ഷ്മി,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ റസാക്ക് ചിപ്പാർ,സെഡ് എ കയ്യാർ,ഷിയാസുന്നിസ മെമ്പർമാരായ
ശ്രീനിവാസ ഭണ്ടാരി,ജയലക്ഷ്മി ഭട്ട്,അബ്ദുല്ല കെ ,സുനിത,മമത,ഗീത,കമല,സീതാരാമ ഷെട്ടി,റഹ്മത്ത്,വിവിധ രാഷ്ട്രീയ കക്ഷി നേതാകന്മാർ പ്രസംഗിച്ചു,മെഡിക്കൽ ഓഫീസർ മുരളീധര ഷെട്ടി സ്വാഗതം പറഞ്ഞു,ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് നന്ദി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!