KSDLIVENEWS

Real news for everyone

‘സിപിഎം പക്ഷം പിടിക്കുന്നു, വാസവന്‍റെ പരാമര്‍ശം അനുചിതം’; വിമര്‍ശനവുമായി മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി

SHARE THIS ON

തിരുവനന്തപുരം: സിപിഎമ്മിനെതിരെ മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി. സിപിഎം പക്ഷം പിടിച്ച്‌ സംസാരിക്കുകയാണെന്നും സമവായശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന സമീപനമാണ് സിപിഎമ്മിന്‍റേതെന്നും മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു.

ബിഷപ്പ് ഹൗസ് സന്ദര്‍ശനശേഷമുള്ള വാസവന്‍റെ പരാമര്‍ശങ്ങള്‍ അനുചിതമാണെന്നാണ് മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിലപാട്. വാസവന്‍ പാലാ ബിഷപ്പിനെ സന്ദര്‍ശിച്ചതിനെ വിമര്‍ശിച്ച്‌ സമസ്ത മുഖപത്രവും രംഗത്തെത്തിയിട്ടുണ്ട്. വേട്ടക്കാരന് മന്ത്രിപുംഗവന്‍ ഹാലേലുയ്യ പാടുന്നുവെന്നായിരുന്നു സുപ്രഭാതത്തിലെ ലേഖനത്തിലെ വിമര്‍ശനം.

പാലാ ബിഷപ്പ് ഏറെ പാണ്ഡിത്യമുളള വ്യക്തിയാണെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മന്ത്രി പറഞ്ഞത്.നാര്‍കോടിക്സ് ജിഹാദ് വിഷയത്തില്‍ ഒരു സമവായ ചര്‍ച്ചയുടെ സാഹചര്യമില്ല. സോഷ്യല്‍ മീഡിയയില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രതികരണങ്ങളില്‍ ശക്തമായ നടപടി ഉണ്ടാകും. തീവ്രവാദികളാണ് പ്രശ്നം രൂക്ഷമാക്കാന്‍ ശ്രമിക്കുന്നത്. ഈ വിഷയം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടുവെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!