സംസ്ഥാനത്ത് ബാറുകളും തിയേറ്ററുകളും തുറക്കില്ല; ഹോട്ടലുകളില്‍ ഇരുന്നുകഴിക്കാന്‍ അനുമതിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളും തിയേറ്ററുകളും ഉടൻ തുറക്കില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത കോവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഹോട്ടലുകളിൽ ഇരുന്നുകഴിക്കാൻ തൽകാലം അനുമതി നൽകേണ്ടെന്നും യോഗം തീരുമാനിച്ചു.
നിലവിൽ സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ ഇരുന്നു മദ്യപിക്കാനുള്ള അനുമതിയില്ല. പാഴ്സൽ സൗകര്യം മാത്രമാണുള്ളത്. ബാറുകൾ തുറക്കുന്ന കാര്യം പരിഗണിക്കണമെന്ന് ബാർ ഉടമകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്.
അതേസമയം, സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നുമുതൽ തുറക്കും. ഏകദേശം ഒന്നരവർഷത്തിനു ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത്.

