KSDLIVENEWS

Real news for everyone

നാർക്കോട്ടിക് വിവാദത്തെ പിന്തുണച്ചതിൽ മാപ്പ് പറഞ്ഞ് യുഡിഎഫ് തൃശൂർ ജില്ല കൺവീനർ; തെറ്റ് പറ്റിയെന്ന് വിശദീകരണം

SHARE THIS ON

തൃശൂർ: പാലാ ബിഷപ്പിനെ പിന്തുണച്ച് ഇറക്കിയ പ്രസ്താവനയിൽ മാപ്പ് ചോദിച്ച് യു ഡി എഫ് തൃശൂർ ജില്ല കൺവീനർ കെ ആർ ഗിരിജൻ. തനിക്ക് തെറ്റ് പറ്റിയെന്ന് ഗിരിജൻ പറയുന്നു. ഇതു മൂലം മുസ്ലീം ലീഗിനുണ്ടായ വിഷമത്തിൽ ഖേദിക്കുന്നു. ഇനി കൂടുതൽ ശ്രദ്ധ പുലർത്തുമെന്നും ഗിരിജൻ വ്യക്തമാക്കി.

പാലാ ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തെ അനുകൂലിച്ചുള്ള തൃശൂർ ഡിസിസിയുടെ വാർത്താകുറിപ്പ് തയാറാക്കിയതിൽ യാതൊരു ഗൂഢാലോചനയുമില്ലെന്നും കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൻ്റെ അഭിപ്രായമാണ് രേഖപ്പെടുത്തിയതെന്നുമായിരുന്നു ഗിരിജന്റെ ആദ്യ നിലപാട്.

യുഡിഎഫിലെ മറ്റ് കക്ഷികൾക്ക് എതിരഭിപ്രായം ഉണ്ടാകാം. താൻ തയ്യാറാക്കിയ വാർത്താക്കുറിപ്പ് ഡി സി സി നേതൃത്യം പരിശോധിക്കാതെ അയച്ചതാണ് പിഴവിന് കാരണമെന്നും കെ ആർ ഗിരിജൻ പറഞ്ഞിരുന്നു. ഇതിനെതിരെ ലീഗ് അടക്കം രംഗത്തെത്തിയതോടെയാണ് ഗിരിജൻ പരസ്യമായി മാപ്പ് ചോദിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!