സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൃഷ്ണദാസ് പലേരിയെ വാസ് തളങ്കര ആദരിച്ചു

തളങ്കര: സംസ്ഥാന അധ്യാപക അവാർഡ് നേടി നാടിന് അഭിമാനമായി മാറിയ കൃഷ്ണദാസ് പലേരി മാഷിനെ വാസ് തളങ്കര ആദരിച്ചു. യോഗത്തിൽ പ്രസിഡണ്ട് റിയാസ് ഇ എ അധ്യക്ഷത വഹിച്ചു. കാസറഗോഡ് C I അജിത് കുമാർ മൊമെന്റോയും ഷാളും നൽകി ആദരിച്ചു. യോഗം സി ഐ അജിത് കുമാർ ഉൽഘാടനം ചെയ്തു.17 വർഷക്കാലം വാസിനെ നയിച്ച അഷ്ഫാക്കലി , മൂന്ന് ജീവനുകളെ രക്ഷപ്പെടുത്തി നാടിന് അഭിമാനമായി മാറിയ ബബീഷ് , അഷ്റഫ് കീഴൂർ എന്നിവരെയും വാസ് മൊമെന്റൊ നൽകി ആദരിച്ചു. കൃഷ്ണദാസ് മാഷ് മറുപടി പ്രസംഗം നടത്തി. യോഗത്തിൽ ഫിറോസ് പടിഞ്ഞാർ , ഫൈസൽ പടിഞ്ഞാർ , അഷ്റഫ് കീഴുർ , അഷ്ഫാക്കലി , ഖലീൽ കുഞ്ചാർ, ഇബ്രാഹിം എഎം,ഖലീൽ അബ്ദുൽ റസ്സാഖ് സംസാരിച്ചു. ജനറൽ സെക്രട്ടറി മുഷ്താക്കലി കോളിയാട് സ്വാഗതവും ട്രഷറർ റഹ്മാൻ പടിഞ്ഞാർ നന്ദിയും പറഞ്ഞു.

