വർദ്ധിച്ച് വരുന്ന ലഹരിമാഫിയ വിളയാട്ടത്തിന് എതിരെ എസ്ഡിപിഐ പ്രതിഷേധ മാർച്ചും പൊതു സംഘമവും സംഘടിപ്പിച്ചു.

മൊഗ്രാൽ പുത്തൂർ:
കഴിഞ കുറച്ച് ദിവസം മുമ്പ് നടന്ന് പോവുകയായിരുന്ന പ്രവാസിയുവാവിനെ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോയതിന് ശേഷം വിവസ്ത്രനാക്കി വീഡിയോ പകർത്തുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്ന് ഭീഷണിപെടുത്തി ലക്ഷം രൂപയോളം ആവശ്യപെട്ട് പീഠിപ്പിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും വർദ്ധിച്ച് വരുന്ന കഞ്ചാവ് മയക്കുമരുന്നു മാഫിയാ സംഘങ്ങളെ നിലയ്ക്ക് നിർത്താൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗപെടുത്തണം എന്നും ആവശ്യപെട്ട് കൊണ്ട് എസ്ഡിപിഐ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി മൊഗ്രാൽ പുത്തൂർ ടൗണിൽ പ്രതിഷേധ മാർച്ചും പൊതു സംഘമവും സംഘടിപ്പിച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളോളമായ് കാസറഗോഡിന്റെ വിവിത ഭാഗങ്ങളിൽ ഇത്തരം സംഘങ്ങൾ സജീവമാണ്.
എസ്ഡിപിഐ, ബ്രാഞ്ച് പ്രസിഡന്റ് സൈനുദ്ധീൻ കടവത്തിനെ അക്രമിച്ച് കൊലപെടുത്താൻ ശ്രമിച്ചത് ഉൾപ്പടെ
ഒരുപാട് പരാതികൾ ലഭിച്ചിട്ടും കാര്യമായ അന്യോഷണം നടത്താനോ പ്രതികളാക്കപെടുന്ന ഇത്തരം ക്രിമിനലുകളെ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കാൻ നിയമ സംവിധാനങ്ങൾക്കോ പോലീസ് ഉദ്യോഗസ്ഥർക്കോ സാദിക്കുന്നില്ല എന്നത് അപമാനമാണെന്നും ഇത് ആയുദ്ധതാരികളായ ക്രിമിനലുകൾക്ക് വിലസി നടക്കാനുള്ള അവസരം സൃട്ടിക്കലുമാണെന്നും പൊതു സംഘമം ഉദ്ഘാടനം ചെയ്ത് കൊണ്ട് എസ്ഡിപിഐ, കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഗഫൂർ PA കുറ്റപെടുത്തി.
മണ്ഡലം ജോ,സെക്രട്ടറി അൻവർ കല്ലങ്കൈ സ്വാഗതം പറഞ്ഞു, പ്രസിഡന്റ് ജാബിർ കുന്നിൽ അദ്യക്ഷത വഹിച്ചു, സാലിഹ് പുത്തൂർ, അബ്ദുല്ല കല്ലങ്കൈ, ആഷിക് ബള്ളൂർ, റിയാസ് കുന്നിൽ, തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സുഹൈൽ എരിയാൽ നന്ദിയും പറഞ്ഞു.

