ചൗക്കി ജമാഹത് പള്ളി: വികസന വഴിയിൽ ഓർമയാവുന്നത് ചൗകിയുടെ സാമുദായിക ഐക്യം ഊട്ടി ഉറപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ഘടകം.
✒️റഹ്മാൻ KSA

30 വർഷം മുംബ് നിസ്കാരത്തിന്റെ ആദ്യ പാടം പഠിക്കാൻ പോയത് മുതൽ ജീവിതത്തിന്റെ പല ഘട്ടങ്ങളിയായി ഒരുപാടു ഓർമ്മകൾ സമ്മാനിച്ച ചൗക്കി ജമാഹത് പള്ളി. എന്റെ മദ്രസ പഠന നാളുകളിൽ രണ്ടോ മൂന്നോ വർഷം തുടർച്ചയായി ഈ പള്ളിയുടെ മുന്നിലെ മഹനീയ സദസ്സിൽ വെച് അറബി പ്രസംഗവും മാപ്പിള പാട്ടുകളും പാടി സമ്മാനങ്ങൾ നേടിയിരുന്നു. മാൽകം കബീറും ഞാനും വാശിയോടെ എല്ലാ കലാ പരിപാടികളിലും പങ്കെടുത്തു സമ്മാനങ്ങൾ നേടിയതൊക്കെ ചൗക്കി പള്ളിയുടെ പാവനമായ സദസ്സിൽ വെച്ചായിരുന്നു. മദ്രസ്സയിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ അറബി പ്രസംഗത്തിന് ഒന്നാം സമ്മാനം നേടിയപ്പോൾ ഇതേ പള്ളിയുടെ വാതിൽക്കൽ വെച് അവുക്കാർച്ച (ജീലാനിയുടെ ഉപ്പ) എന്നെ ദുബായിലേക്ക് കൊണ്ട് പോവാം എന്ന് പറഞ്ഞതും കൗതുകത്തോടെ ഓർക്കുന്നു. ഓർമ്മകൾ എല്ലാം വിസ്മൃതിയിൽ ആണ്ടു പോവുന്ന നോവുള്ള കാഴ്ച. റോഡ് വികസനത്തിന്റെ ഭാഗമായി ചൗക്കി മഹല്ലിന്റെ കീഴിൽ ഉള്ള ജമാഹത് പള്ളി പൊളിച്ചു നീക്കുമ്പോൾ ഓർമയാവുന്നത് ചൗക്കി നഗരത്തിന്റെ ഒത്ത നടുക്ക് പ്രൗഢിയോടെ തലയുയർത്തി നിന്ന ഒരു പള്ളി എന്നതിലുപരി ചൗകിയുടെ സാമുദായിക ഐക്യം ഊട്ടി ഉറപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ഒരു ഘടകം കൂടി ആണ്.
ഇക്കഴിഞ്ഞ ലീവിന് നാട്ടിൽ ഉണ്ടായിരുന്നപ്പോൾ കോവിഡ് കാരണം ജുമുഹ നമസ്കാരത്തിന് ചൗക്കി പള്ളിയിൽ ഒത്തു കൂടാൻ സാധിക്കാത്തതിൽ ഉള്ള വിഷമം ഇപ്പോഴും ബാക്കി…
✍🏻റഹ്മാൻ KSA

