അട്ടഗോളി മുഹ്യിയിദ്ധീൻ ജുമാ മസ്ജിദിനു കീഴിൽ ‘ഇർഷാദിയ്യ’ തിവത്സര കോഴ്സ് ആരംഭിച്ചു

പൈവളിക: അട്ടഗോളി മുഹ്യിദ്ധീൻ ജുമാ മസ്ജിദിനു കീഴിൽ ‘ഇർഷാദിയ്യ’ തിവ്രത്സര കോഴ്സ് ആരംഭിച്ചു.ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി കർമ്മ ശാസ്ത്രം, ഹദീസ്, തഫ്സീർ, ചരിത്രം, സൈകോളജി,ഭാഷ പഠനം എന്നിവയടങ്ങിയ നൂതന സിലബസ് സംവിധാനത്തോടെയാണ് കോഴ്സ് ആരംഭിച്ചിരിക്കുന്നത്. തൊഴിൽ പരിശീലനങ്ങളും സാഹിത്യ കലാ,കായിക രംഗത്ത് ആവശ്യമായ മോട്ടിവേഷൻ ക്ലാസുകളും, വീക്ലീ ടോക്ക്, ഡിബേറ്റുകൾ, പഠന പാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനുള്ള പരിശീലനങ്ങളും നടന്നു വരുന്നു.പ്രഥമ ബാച്ചിനുള്ള ക്ലാസുകൾ നിലവിൽ സൗജന്യമായി ഓൺലൈൻ വഴി നടന്നു വരുന്നു. സയ്യിദ് യാസീൻ ഉബൈദുല്ലാ സഅദി ബായാറിന്റെ മേൽനോട്ടത്തിൽ അബ്ദുറസാഖ് സഖാഫി അട്ടഗോളി അക്കാദമിക്ക് ഹെഡ് ആയി പ്രവർത്തിച്ചുവരുന്നു. എഴാം ക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് പ്രവേശനം.തുടർ വർഷങ്ങളിൽ ബഹുമുഖ പദ്ധതികളോടെ മഹല്ലിലുള്ള മുഴുവൻ വിദ്യാർത്ഥിക്കൾക്കും ഫലഫ്രദമാകും വിധം വ്യത്യസ്ത മത ഭൗതിക സമന്വയ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിക്കാനുള്ള നിലപാടിലാണ് ജമാഅത് കമ്മിറ്റി.പ്രസ്തുത കോഴ്സ് ഉദ്ഘാടനം സയ്യിദ് യാസീൻ ഉബൈദുല്ലാ സഅദി ബായാറിന്റെ അദ്ധ്യക്ഷതയിൽ അബ്ബാസ് സഖാഫി അട്ടഗോളി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് യൂസുഫുൽ ഖാസിമി അട്ടഗോളി വിഷയാവതരണം നടത്തി. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണവും പോസ്റ്റർ പ്രകാശനവും നടത്തി. കോടിയടുക്ക ഹമീദ് ഹാജി, അബ്ദുല്ല സഅദി, ഹമീദ് ഹാജി എ.കെ,തസ്രീഫ് സുഹ്രി ചെർക്കള, അബ്ദുല്ല മദനി തുടങ്ങിയവർ സമ്പന്ധിച്ചു. ജമാഅത് സെക്രട്ടറി അബ്ദുറസാഖ് സഖാഫി അട്ടഗോളി സ്വാഗതവും ബദ്റുൽ മുനീർ സഖാഫി അട്ടഗോളി നന്ദിയും പറഞ്ഞു.

