KSDLIVENEWS

Real news for everyone

ഹൃദയതരംഗം : എൻ.എ നെല്ലിക്കുന്ന് എം.എൽ.എ 50 മൊബൈൽ ഫോൺ വിതരണം ചെയ്തു

SHARE THIS ON

കാസർകോട് : എൻ എ നെല്ലിക്കുന്ന് എം എൽ എയുടെ ഹൃദയ തരംഗം പരിപാടി ആരംഭിച്ചു . മൊബൈൽ ഫോൺ ഇല്ലാത്തതുകൊണ്ട് മണ്ഡലത്തിൽ ഇനി ഒരു കുട്ടിക്കും ഓൺലൈൻ പഠനം മുടങ്ങില്ലെന്നുറപ്പുവരുത്താൻ ഫോണില്ലാത്ത കുട്ടികൾക്ക് സ്മാർട്ട് ഫോൺ നൽകുമെന്ന് നെല്ലിക്കുന്ന് പറഞ്ഞു . ഒന്നാം ഘട്ടമായി ഇന്നു രാവിലെ മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ 50 കുട്ടികൾക്ക് എം എൽ എ സ്മാർട് ഫോൺ നൽകി . തുടർ ഘട്ടങ്ങളിൽ ആവശ്യമുള്ള കുട്ടികൾക്ക് കൂടി ഫോണുകൾ നൽകുമെന്നും കാസർകോട് മണ്ഡലത്തിലെ ഒരു സ്കൂളിലും മൊബൈൽ ഫോൺ ഇല്ലാത്തതിന്റെ പേരിൽ ഒരു വിദ്യാർത്ഥിയുടെയും പഠനം മുടങ്ങുന്ന സാഹചര്യം ഇനി ഉണ്ടാവില്ലെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു . ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് , ജില്ലാ പൊലീസ് മേധാവി പി.ബി. രാജീവ് , ഡി.ഡി.ഇ. പുഷ്പ , സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!