KSDLIVENEWS

Real news for everyone

വി എം സുധീരനെ വിളിച്ചാൽ പ്രതികരിക്കുന്നില്ല; മുല്ലപ്പള്ളി ഫോൺ എടുക്കുന്നില്ല: കെ സുധാകരൻ

SHARE THIS ON

കണ്ണൂർ > രാഷ്‌ട്രീയ കാര്യസമിതിയിൽ നിന്നും രാജിവെച്ച വി എം സുധീരന്റെ  പരാതി എന്താണെന്നറിയില്ലെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. രാജിക്കത്ത്‌ കിട്ടിയിട്ടുണ്ട്‌. അത്‌ വായിച്ചിട്ടില്ല.  ഫോണിൽ വിളിച്ചെങ്കിലും സുധീരൻ കാര്യം പറഞ്ഞില്ല. നേതൃത്വത്തിന്‌ ഒരു പിഴവും പറ്റിയിട്ടില്ലെന്നും സുധാകരൻ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിളിച്ചാൽ ഫോൺ എടുക്കാറില്ല. അതുകൊണ്ട്‌ ഇപ്പോൾ സംസാരിക്കാറില്ല. പാർടിയുടെ ഘടനാമാറ്റം അണികൾ നെഞ്ചേറ്റിയിരിക്കുകയാണ്‌. നിലവിലെ ആൾക്കൂട്ടത്തെ ഒഴിവാക്കാതിരിക്കാനാകില്ല. അതിന്‌ ആരും തടസ്സവും പറഞ്ഞിട്ടില്ല. പക്ഷെ, സ്വീകരിക്കാത്ത ചിലരുണ്ടാകാം. പല നേതാക്കളും സഹകരിക്കുന്നില്ല. ചിലർ ഫോൺ പോലും എടുക്കുന്നില്ല.

നേതൃത്വം ആരെയും ബോധപൂർവം ഒഴിവാക്കുന്നില്ല. ഒരു നേതാവിനും സ്ഥാനം കിട്ടാത്തതിന്റെ പേരിൽ തെരുവിൽ ഇറങ്ങേണ്ടി വരില്ല. എല്ലാവരേയും അക്കമഡേറ്റ്‌ ചെയ്യും. പഴയത്‌ പോലെ ഏകഛദ്രാധിപത്യമില്ലെന്നും സുധാകരൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!