അസ്സാമിൽ നടന്ന പോലീസ് വെടിവെപ്പിനെതിരെ എസ്ഡിപിഐ മീഞ്ച പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

മീയപദവ് : അസ്സാമിൽ 800 ളം കുടുംബങ്ങളെ കുടിലൊഴിപ്പിച് വെടിവെപ്പ് നടത്തി 3 പാവപ്പെട്ട മനുഷ്യരെ കൊലപ്പെടുത്തിയ അസ്സാം പോലീസിന്റെയും അവിടത്തെ ഭരണക്കൂടത്തിനെതിരെയും രാജ്യവ്യാപകമായി എസ്ഡിപിഐ നടത്തിയ പ്രധിഷേധ പ്രകടനത്തിന്റെ ഭാഗമായി എസ്ഡിപിഐ മീഞ്ച പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ മീയപദവ് ടൗണിൽ വെച്ച് പ്രധിഷേധ പ്രകടനം നടത്തി.
എസ്ഡിപിഐ മീഞ്ച പഞ്ചായത്ത് പ്രസിഡന്റ് മൂസ ബി. കെ, സെക്രട്ടറി ആരിഫ് ഖാദർ, മീഞ്ച പഞ്ചായത്ത് 15-ആം വാർഡ് കളിയൂർ വാർഡ് മെമ്പർ അബ്ദുൽ റസാഖ്, കൺവീനർ അലി കെ എം തുടങ്ങിയവർ നേതൃത്വം നൽകി.

