ഉപ്പളയിൽ പോപുലർ ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തി

ഉപ്പള : അസം വെടിവെയ്പ്,മുസ്ലിം ഉന്മൂലന അജണ്ടയുടെ ഭാഗം: പോപുലർ ഫ്രണ്ട് രാജ്യവ്യാപക പ്രതിഷേധപരിപാടിയുടെ ഭാഗമായി മഞ്ചേശ്വരം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പള ടൗണിൽ പ്രധിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി ഹാരിസ് മൗലവി പരിവാടി ഉൽഘടനം ചെയ്ത് സംസാരിച്ചു. ഡിവിഷൻ പ്രസിഡന്റ് ഷബീർ പോസോട്ട് , സെക്രട്ടറി അലി മിയപദാവ് , കമ്മിറ്റി അംഗങ്ങളായ ഷഫീഖ് ഉപ്പള, സുബൈർ മഞ്ചേശ്വരം, ഷംസു കുഞ്ചത്തൂർ എന്നിവർ നേതൃത്വം നൽകി..

