ജനകീയ വികസന മുന്നണി ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിലും ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ജനകീയ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കും

ജനകീയ വികസന മുന്നണി ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിലും ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ജനകീയ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കും
ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ അവികസന അവസ്ഥയുടെ മോചനത്തിനായി ജനകീയ പടയൊരുക്കം തുടങ്ങി.
മേൽപറമ്പ: ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഭരണ – പ്രതിപക്ഷ രാഷ്‌ട്രീയ പാർട്ടികൾ നടത്തി വരുന്ന അഡ്ജസ്റ്റ്മെൻറ് രാഷ്ട്രീയം അവസാനിപ്പിക്കാനും വർഷങ്ങളായുള്ള വികസന മുരടിപ്പ് അവസാനിപ്പിക്കാനും ഉതകത്തക്കവിധത്തിൽ സമാന ചിന്താഗതിയുള്ള വ്യക്തികളേയും സംഘടനകളുടെയും പിന്തുണയോടെ ചെമ്മനാട് പഞ്ചായത്ത് വികസന സമിതി ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിലും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ജനകീയ മുഖമുള്ള സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ തീരുമാനിച്ചു.
ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിലും ബ്ലോക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും പരമ്പരാഗത രാഷ്‌ട്രീയ പാർട്ടികൾക്ക് വെല്ലുവിളി ഉയർത്തക്കവിധത്തിൽ സ്വതന്ത്ര സ്ഥാർത്ഥികളാവും മത്സര രംഗത്തുണ്ടാവുക.
സാധാരാണക്കാരുടെയും ജാതി-മത-രാഷ്ട്രീയത്തിനതീതമായി നിഷ്പക്ഷ മുഖങ്ങൾ ഭരണരംഗത്ത് നിറയാനും, സ്ഥിരം രാഷ്‌ട്രീയ തൊഴിലാളികളെ മാറ്റിനിർത്തി നാടിന്റെ സുരക്ഷിത സുസ്ഥിര വികസനം സാധ്യമാക്കാനും അധികാരം ജനങ്ങളിലേക്ക് എത്തി എന്നത് ഉറപ്പിക്കാനുമാണ് ചെമനാട് പഞ്ചായത്ത് ജനകീയ വികസന സമിതി സ്ഥാനാർത്ഥികളെ നിർത്താൻ തീരുമാനിച്ചത്.
സൈഫുദ്ദീൻ കെ. മാക്കോട്, ഗണേഷൻ അരമങ്ങാനം, അനൂപ് കളനാട്, ഹമീദ് ചാത്തങ്കൈ, അബ്ബാസ് കൈനോത്ത്, ബഷീർ കുന്നരിയത്ത്, താജുദ്ദീൻ പടിഞ്ഞാർ, അബ്ദുൽ റഹ്മാൻ കല്ലട്ര, ശെരീഫ് ചെമ്പിരിക്ക, നിയാസ് കുന്നരിയത്ത് എന്നിവർ സംബന്ധിച്ചു.

