KSDLIVENEWS

Real news for everyone

യു.എ.ഇയില്‍ ചില നെറ്റ്‍വര്‍ക്കുകളില്‍ വാട്സ്‌ആപ്പ് കോള്‍ സേവനം ലഭ്യമായിത്തുടങ്ങി

SHARE THIS ON

യു.എ.ഇയിലെ ചില നെറ്റ്വര്‍ക്കുകളില്‍ വാട്സാപ് കോളുകള്‍ ലഭ്യമായിത്തുടങ്ങി. എന്നാല്‍, എല്ലാ നെറ്റ്വര്‍ക്കുകളിലും സേവനം ലഭ്യമല്ല. നേരത്തെ യു.എ.ഇയില്‍ വാട്സാപ് ഓഡിയോ, വിഡിയോ കോളുകള്‍ പൂര്‍ണമായും നിരോധിച്ചിരിക്കുകയായിരുന്നു.

ഈ നിയന്ത്രണങ്ങള്‍ മാറുന്നതിന്‍റെ സൂചനയാണ് പുതിയ നീക്കമെന്ന് കരുതുന്നു. എക്സ്പോ 2020 തുടങ്ങിയതോടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ യു.എ.ഇയില്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് തീരുമാനം. എക്സ്പോ സൈറ്റില്‍ നിന്നും വാട്സാപ്പ് കോള്‍ ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് സന്ദര്‍ശകര്‍ പറയുന്നു.

സുരക്ഷ മുന്‍നിര്‍ത്തിയാണ് വോയിസ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോകോള്‍ (വി.ഒ.ഐ.പി) സര്‍വിസുകളില്‍ ഭൂരിഭാഗവും യു.എ.ഇയില്‍ നിരോധിച്ചത്. ടെലികമ്യൂണിക്കേഷന്‍ ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്‍റ് അതോറിറ്റിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

എന്നാല്‍, കോവിഡ് കാലത്ത് ഇവയില്‍ ചിലത് പ്രവര്‍ത്തനക്ഷമമായിരുന്നു. മൈക്രോസോഫ്റ്റ് ടീംസ്, സൂം, സ്കൈപ് പോലുള്ളവക്ക് കോവിഡ് സമയത്ത് അനുമതി നല്‍കിയിരുന്നു. ഇപ്പോഴും ഇവക്ക് അനുമതിയുണ്ട്. കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മുന്‍നിര്‍ത്തിയാണ് ഇവക്ക് അനുമതി നല്‍കിയത്. അപ്പോഴും വാട്സാപ് കോളുകള്‍ കിട്ടിയിരുന്നില്ല. യു.എ.ഇയില്‍ തന്നെയുള്ള നെറ്റ്വര്‍ക്കുകളിലേക്ക് വാട്സാപ് കോള്‍ കിട്ടുന്നുണ്ടെന്നും ചില സ്ഥലങ്ങളില്‍ നിന്ന് മാത്രമാണ് നാട്ടിലേക്ക് വിളിക്കാന്‍ കഴിയുന്നതെന്നും അനുഭവസ്ഥര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!