KSDLIVENEWS

Real news for everyone

അഷ്‌റഫ് എടനീരിനെയും കെ കെ ബദ്‌റുദ്ദിനെയും കംബാറ്റിംഗ് കോവിഡ്-19
കെ എം സി സി ആദരിച്ചു.

SHARE THIS ON

കാസറഗോഡ് ആറ് മാസത്തോളമായി കൊറോണ മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന
മലയാള മണ്ണിൽ ത്യാഗോജ്വലമായ സേവനം കൊണ്ട് വിപ്ലവം സൃഷ്‌ടിച്ച കാസറഗോഡ് ജില്ലയിലെ യുവ നേതാവും മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റുമായ അഷ്‌റഫ് എടനീരിനെയും, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ കെ കെ ബദ്‌റുദ്ദിനെയും
ദുബായ് കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി “കംബാറ്റിംഗ് കോവിഡ്-19 സർവീസ് സ്റ്റാർ അവാർഡ്” നൽകി ആദരിച്ചു .
ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു.കെ.എം സി സി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി സ്വാഗതം പറഞ്ഞു. അഷ്‌റഫ് എടനീരിനുള്ള പുരസ്‌കാരം എൻ എ നെല്ലികുന്നും ബദ്‌റുദ്ദീനുള്ള പിരസ്കാരം കല്ലട്ര മാഹിൻ ഹാജിയും സമ്മാനിച്ചു

മുസ്ലീം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി..’ കംബാറ്റിംഗ് കോവിഡ് 19′ അവാർഡ് ജേതാക്കളെ കെ.എം സി സി ജില്ലാ ട്രഷറർ ഹനീഫ ടീ ആർ മേൽപറമ്പപരിചയപ്പെടുത്തി.
ജില്ലാ മുസ്ലീം ലീഗ് ട്രഷറർ കല്ലട്ര മാഹിൻഹാജി, എൻ എ നെല്ലിക്കുന്ന്, എ.ജി.സി ബഷീർ, കെ.എം സി.സി സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് എം സി ഹസൈനാർ ഹാജി, ജില്ലാ ഭാരവാഹികളായ അസീസ് മരിക്ക, മുനീർ ഹാജി, മൂസ ബി ചെർക്കള, വി പി അബ്ദുൽ ഖാദർ, മണ്ഡലം ഭാരവാഹികളായ എ എം കടവത്ത്, അബദുല്ല കുഞ്ഞി ചെർക്കള, കെ.ഇ എ ബക്കർ, എ ബി ഷാഫി, എ ഹമീദ് ഹാജി, അഷറഫ് എടനീർ, ടി.ഡി കബീർ, ആബിദ് ആറങ്ങാടി, എപി ഉമ്മർ, അബ്ദുല്ല കുഞ്ഞി,നസീമ ടീച്ചർ, സി എച്ച് അഹമ്മദാജി, കെ.എം സി സി നേതാക്കൻമാരായ സലിം ചേരങ്കൈ,ഹസൈനാർ തോട്ടുഭാഗം, ഏരിയാൽ മുഹമ്മദ് കുഞ്ഞി, ഹനീഫ കൽമട്ട,മുനീർ പി ചെർക്കളം, , ലുഖ്മാൻ തളങ്കര, സാധിഖ് പാക്യാര, സി.ബി കരിം,
കാലിദ് മല്ലം, ഹസ്സൻ പതികുന്നിൽ, ഗഫൂർ ഊദ്, ബഷീർ ചേരങ്കൈ, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ഹനീഫ കട്ടക്കാൽ ,ഹനീഫചേരങ്കൈ എന്നിവർ സംബന്ധിച്ചു
റഷീദ് ഹാജി കല്ലിങ്കാൽ പ്രാർത്ഥനയും അഷറഫ് പാവൂർ നന്ദിയും പറഞ്ഞു

പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ജനഃസെക്രട്ടറി സലാം കന്യാപാടി,ട്രഷറര്‍ ടി ആര്‍ ഹനീഫ് മേൽപറമ്പ് ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്സല്‍ മെട്ടമ്മല്‍ എന്നിവരുടെ നേതൃത്വത്തിൽ മറ്റു
സഹ ഭാരവാഹികൾ കൂടിയാണ് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിക്ക് നേത്രത്വം നല്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!