പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പൊലീസിന് ഇനിയും മനസ്സിലായിട്ടില്ല: ഹൈക്കോടതി

പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പൊലീസിന് ഇനിയും മനസ്സിലായിട്ടില്ലെന്ന് ഹൈക്കോടതി. പൊതുജനത്തോട് അപമര്യാദയായി പെരുമാറുന്ന പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ കോടതി പല തവണ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ലായെന്നും കോടതി വിമര്‍ശിച്ചു.
കൊച്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന ഹര്‍ജി പരിഗണിക്കുമ്ബോഴാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

