KSDLIVENEWS

Real news for everyone

മുസ്ലിം വിരുദ്ധ മുദ്രാവാക്യം: മൂന്നുപേരെ അറസ്റ്റ് ചെയ്തു

SHARE THIS ON

മംഗളൂരു: ഉഡുപ്പി ജില്ലയിലെ ഗംഗോളിയിൽ കഴിഞ്ഞ വെള്ളിയാഴ്ച (ഒക്ടോബർ ഒന്ന്) ടൗണിൽ നടന്ന ഗോഹത്യ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അധിക്ഷേപവും അപകീർത്തികരവുമായ മുദ്രാവാക്യങ്ങൾ വിളിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് ഹിന്ദു ജാഗരൺ വേദികെ പ്രവർത്തകരെ ഗംഗോളി പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ നവീൻ, അംബരീഷ്, പ്രവീഷ് എന്നീ മൂന്നു പേരെയും കോടതിയിൽ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

അതുപോലെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുകയും പ്രകോപനപരമായ പ്രതിഷേധത്തിനായി ആളുകളെ കൂട്ടുകയും ചെയ്തതിന് ഹിന്ദു ജാഗരൺ വേദികെ നേതാക്കളായ അക്ഷയ്, വിവേക്, രാഘവേന്ദ്ര, മഹേഷ് എന്നിവരെയും ഗംഗോളി പൊലീസ് അറസ്​റ്റ്​ ചെയ്ത് കോടതിയിൽ ഹാജരാക്കി. വെള്ളിയാഴ്ച ടൗണിൽ നടന്ന ഗോഹത്യ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഗംഗോളി പൊലീസ് സ്​റ്റേഷനിൽ മൂന്ന് കേസുകൾ രജിസ്​റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!