KSDLIVENEWS

Real news for everyone

ഗള്‍ഫിലേക്ക് പോയ പിതാവിനെ യാത്രയാക്കി മടങ്ങിയ രണ്ടരവയസുകാരന് ദാരുണാന്ത്യം

SHARE THIS ON

കൊടകര: അവധികഴിഞ്ഞ് ഗള്‍ഫിലേക്ക് തിരികെ മടങ്ങിയ പിതാവിനെ യാത്രയാക്കാന്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ പോയി മടങ്ങും വഴി കാര്‍ മറിഞ്ഞ് രണ്ടരവയസുകാരന്‍ മരിച്ചു. വടക്കാഞ്ചേരി ഉത്രാളിക്കാവിന് സമീപം കിണര്‍മാക്കല്‍ നസീബിന്റെ മകന്‍ ഐയ്ദീന്‍ നസീബാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ പേരാമ്പ്ര അപ്പോളോ ടയേഴ്സിനു സമീപമാണ് അപകടം. ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ കാറിന്റെ അടിയില്‍പ്പെട്ടാണ് കുട്ടി മരിച്ചത്. കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടസമയത്ത് ഉമ്മ ആദിലയുടെ മടിയിലായിരുന്നു കുട്ടി. പിതൃസഹോദരന്‍ അനസാണ് കാര്‍ ഓടിച്ചിരുന്നത്. ഐയ്ദിന്റെ  സഹോദരന്‍:മുഹമ്മദ് സിയാന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!