KSDLIVENEWS

Real news for everyone

ഭാര്യക്ക് ജന്മദിന സമ്മാനമായി കണ്ണൂർ സ്വദേശി നൽകിയത് എട്ടര കോടി വിലയുള്ള റോൾസ് റോയ്സ് കാർ

SHARE THIS ON

കണ്ണൂർ: പ്രവാസിയായ മലയാളി ഭാര്യക്ക് പിറന്നാൾ സമ്മാനമായി നൽകിയത് കോടികൾ വിലമതിക്കുന്ന റോൾസ് റോയ്സ് കാർ. പ്രവാസി വ്യവസായിയും ബിസിസി കോൺട്രാക്ടിങ് സ്ഥാപന
മേധാവിയുമായ കണ്ണൂർ മയ്യിൽ സ്വദേശിയായ അംജദ് സിതാരയാണ് തന്റെ ഭാര്യയ്ക്കും ദിവസങ്ങൾ മാത്രം പ്രായമായ മകൾക്കും അപൂർവ ഉപഹാരം സമ്മാനിച്ചത്. മർജാനയുടെ ജന്മദിനമായിരുന്നു ഓക്ടോബർ രണ്ടിന്.

ലോകത്തിലെ തന്നെ ആഡംബര വാഹനങ്ങളിലെ അതികായനായ റോൾസ് റോയിസ് റെയ്ത്ത് ബ്ലാക്ക് ബാഡ്ജ് എന്ന വാഹനമാണ് അംജദ് തന്റെ ഭാര്യയും ബി.സി.സിയുടെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറുമായ മർജാന അംജദിന് പിറന്നാൾ സമ്മാനമായി നൽകിയത്. ഒക്ടോബർ രണ്ടിനായിരുന്നു മർജാനയുടെ പിറന്നാൾ. സമ്മാനത്തിന് ഇരട്ടി മധുരമേകി ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇരുവർക്കും ഒരു മകളും ജനിച്ചിരുന്നു. അയ്റ മാലിക് അംജദ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
ബ്രീട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ റോൾസ് റോയിസ് പുറത്തിറക്കിയിട്ടുള്ള അത്യാഡംബര വാഹനമായ റെയ്ത്ത് ബ്ലാക്ക് ബാഡ്ജ് മോഡലിന് എട്ട് കോടി രൂപയാണ് വില. ഏകദേശം 29 ലക്ഷം രൂപയാണ് ഈ വാഹനത്തിന് ഇൻഷുറൻസ് തുകയായി മാത്രം അടച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ട്. രണ്ട് ഡോർ മോഡലായ ഈ ആഡംബര വാഹനത്തിൽ നാല് പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. 5285 എം.എം. നീളവും 1947 എം.എം. വീതിയുമാണ് ഇതിനുള്ളത്.

6592 സി.സി. ശേഷിയുള്ള വി12 ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 591 ബി.എച്ച്.പി. പവറും 900 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. കേവലം 4.6 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശേഷിയുള്ള ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്
മെഴ്സിഡസ് ജി-വാഗൺ ഇ ക്ലാസ്, റേഞ്ച് റോവർ, ബെന്റ്ലി, ലെക്സസ്, ലാന്റ് ക്രൂയിസർ, ജീപ്പ്, ഡോഡ്ജ് തുടങ്ങിയ വാഹനങ്ങൾ അരങ്ങ് വാഴുന്ന അംജദിന്റെ ഗ്യാരേജിലേക്കാണ് ഇപ്പോൾ റോൾസ് റോയിസിന്റെ അത്യാഡംബര കൂപ്പെ മോഡലായ ഈ ചുവപ്പൻ റെയിത്തും സ്ഥാനം പിടിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!