പാചകവാതക വിലയും കൂട്ടി; 15 രൂപയുടെ വര്‍ധനവ്

ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക വില 15 രൂപ കൂട്ടി. ഇതോടെ 14.2 കിലോ സിലിണ്ടറിന് കൊച്ചിയിലെ വില 906.50 രൂപയായി.
ഈ വര്‍ഷം പാചക വാതകത്തിന് വര്‍ധിപ്പിച്ചത് 205.50 രൂപയാണ്. വാണിജ്യ പാചതവാതക വിലയില്‍ മാറ്റമില്ല .
1,728 രൂപയായി തുടരും.
രാജ്യത്തെ ഇന്ധന വിലയും ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. എട്ട് ദിവസമായി പെട്രോളിന് കൂടിയത് ഒന്നര രൂപയിലേറെയാണ്. ഡീസലിന് ഒന്‍പത് ദിവസത്തില്‍ കൂടിയത് രണ്ടര രൂപയുമാണ്.

