KSDLIVENEWS

Real news for everyone

കഞ്ചാവ് റെയ്ഡിനിടെ പൊലീസ് സംഘം ഉള്‍വനത്തില്‍ കുടുങ്ങി; തിരികെയെത്തിക്കാന്‍ പ്രത്യേക സംഘം ഇന്ന് പുറപ്പെടും

SHARE THIS ON

പാലക്കാട് മലമ്ബുഴ വനമേഖലയില്‍ വഴിതെറ്റി ഉള്‍ക്കാട്ടില്‍ കുടുങ്ങിയ പൊലീസ് സംഘത്തെ തിരികെയെത്തിക്കാന്‍ പ്രത്യേക സംഘങ്ങള്‍ ഇന്ന് പുറപ്പെടും.ഇന്നലെ വൈകിട്ട് കനത്ത മഴയെ തുടര്‍ന്നാണ് കഞ്ചാവ് റെയ്ഡിന് പുറപ്പെട്ട 14 അംഗ സംഘം ഉള്‍വനത്തില്‍ കുടുങ്ങിയത്.

പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സി ഡി ശ്രീനിവാസന്‍, മലമ്ബുഴ സിഐ സുനില്‍കൃഷ്ണന്‍, വാളയാര്‍ എസ്‌ഐ, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍, നാല് തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരാണ് വനത്തിലുള്ളത്. ആന, പുലി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കാട്ടിലാണ് ഉദ്യോഗസ്ഥര്‍ അകപ്പെട്ടിരിക്കുന്നത്.

ലഹരി വസ്തുക്കള്‍ പിടികൂടാന്‍ തൃശൂര്‍ റേഞ്ച് ഐജിയുടെ പ്രത്യേക ഡ്രൈവിന്‍റെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് കാട് കയറിയത്. ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!