KSDLIVENEWS

Real news for everyone

ഷാർജ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ വിവാഹ ധന സഹായം 80500 രൂപ കൈമാറി

SHARE THIS ON

ഷാർജ : ഷാർജ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പെൺകുട്ടിക്കുള്ള വിവാഹ ധന സഹായം
80500 രൂപ. മുസ്ലിം ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെബി കുഞ്ഞാമു ഹാജിക്ക് ഷാർജ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കെഎംസിസി നേതാക്കൾ ആയ , ഫസൽ സാഹിബ് മൊഗർ, ബഷീർ പൗർ , ഇ പി മുനീർ ,തുടങ്ങിയവർ ചേർന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് കൈമാറി, ചടങ്ങിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ, മുസ്ലിം ലീഗ് നേതാക്കൾ ആയ എ കെ ഷാഫി, അഷ്റഫ് , 11 ആം വാർഡ് മെമ്പർ നിസാർ കുളങ്കര അടക്കമുള്ളവർ സംബന്ധിച്ചു…..
ഇത് വരെ ആയി ഷാർജ കെഎംസിസി പഞ്ചായത്ത് പ്രവർത്തകരുടെയും, കാസറഗോഡ് മണ്ഡലം കെഎംസിസി ഭാരവാഹികൾ, ജില്ലാ കെഎംസിസി ഭാരവാഹികൾ, ജലീൽ റോള മാൾ, അടക്കമുള്ളവരുടെ സഹകരണത്തോടെ ഒരു പാട് കാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാൻ മഹ്മൂദ് സാഹിബ് എരിയാൽ പ്രസിഡന്റ് ആയുള്ള കമ്മിറ്റിക്ക് സാധിച്ചു….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!