പ്രായം 40; ഐ.പി.എല്‍ കിരീടത്തോടെ അപൂര്‍വ നേട്ടത്തിനുടമയായി ധോനി

ദുബായ്: ഐ.പി.എല്ലിലെ തങ്ങളുടെ ആധിപത്യം ഇത്തവണയും ചെന്നൈ സൂപ്പർ കിങ്സ് തുടർന്നു. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഒമ്പതാം ഫൈനൽ കളിച്ച സൂപ്പർ കിങ്സ് തങ്ങളുടെ നാലാം കിരീടവുമായാണ് മടങ്ങുന്നത്.
വെള്ളിയാഴ്ച നടന്ന ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിന് തകർത്തായിരുന്നു ചെന്നൈയുടെ കിരീട നേട്ടം.https://1b18701f6d2e8657ac61f406b1506327.safeframe.googlesyndication.com/safeframe/1-0-38/html/container.html?n=0
ഇതോടെ ഐ.പി.എല്ലിന്റെ ചരിത്രത്തിൽ കിരീടമുയർത്തുന്ന ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റനെന്ന നേട്ടവും ചെന്നൈ നായകൻ എം.എസ് ധോനി സ്വന്തമാക്കി. 40-ാം വയസിലാണ് ധോനിയുടെ ഈ കിരീട നേട്ടം.
2008-ൽ തന്റെ 39-ാം വയസിൽ രാജസ്ഥാൻ റോയൽസിനെ കിരീടത്തിലേക്ക് നയിച്ച ഓസ്ട്രേലിയയുടെ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിന്റെ റെക്കോഡാണ് ധോനി മറികടന്നത്. 2008-ൽ ധോനിയുടെ സൂപ്പർ കിങ്സിനെ മറികടന്നായിരുന്നു വോണിന്റെ രാജസ്ഥാന്റെ കിരീട നേട്ടം.null
മാത്രമല്ല ഐപിഎല്ലിൽ മൂന്നിലേറെ കിരീടങ്ങൾ സ്വന്തമാക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനെന്ന നേട്ടവും ധോനി സ്വന്തമാക്കി.
2010-ൽ തന്റെ 29-ാം വയസിലാണ് ധോനി ആദ്യമായി ചെന്നൈക്കൊപ്പം കിരീടം നേടുന്നത്. തൊട്ടടുത്ത വർഷവും ധോനി കിരീടത്തിൽ മുത്തമിട്ടു. 2018-ൽ തന്റെ 38-ാം വയസിലാണ് ധോനി ചെന്നൈക്കൊപ്പം മൂന്നാം കിരീടം നേടിയത്.

