ഹൃദയപൂർവ്വം എല്ലാവരേയും ഒന്നിപ്പിക്കാൻ സിനാനും സുബൈറും 13000 പ്ലസ് കി.മീ കാൽനട യാത്രആരംഭിച്ചു

കാസർകോട്: ഹൃദയപൂർവ്വം എല്ലാവരേയും ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് കുമ്പള മുളിയടുക്കത്തെ സുബൈറും KROMA (കേരള റിപ്പോർട്ടർ & ഓൺലൈൻ മീഡിയ അസോസിയേഷൻ) അംഗം കൂടിയായ സിനാനും 13000 പ്ലസ് കിലോമീറ്റർ കാൽനടയാത്ര ആരംഭിച്ചു
ഇന്ത്യ,നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശനം പൂർത്തിയാക്കി ഒന്നര വർഷത്തിന് ശേഷം തിരിച്ചെത്തുന്ന രീതിയില്ലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
കലുഷിതമായ ലോകത്ത് മനുഷ്യ ഹൃദയം ഒന്നിക്കുമ്പോൾ സമാധാനം ഉണ്ടാകുമെന്ന് സുബൈറും സിനാനും പറഞ്ഞു.ഹൃദയ ശുദ്ധി ഇല്ലാഅവർക്ക് ഈശ്വര ദർശനം ഉണ്ടാവില്ലെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്.
ലോകത്ത് ഏറ്റവും ങ്ങളുകൾ മരിക്കുന്നത് ഹൃദയ രോഗംമൂലമാണ്. ഹൃദയാരോഗ്യത്തിൻ്റെ പ്രധാന്യത്തെ കുറിച്ച് ജനങ്ങളോട് സംവധിക്കുമെന്ന് ഇവർ പറഞ്ഞു.
കുമ്പള സി.എച്ച്സി ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫും,കുമ്പള സർക്കിൾ ഇൻസ്പെക്ടർ പി.പ്രമോദ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.എസ്.ഐ രാജീവൻ ,കെ.എൽ 14 സീനിയർ റൈഡർ ഹൈദർ ലബാംബ എന്നിവർ സംബന്ധിച്ചു.

