KSDLIVENEWS

Real news for everyone

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആദരം ഏറ്റുവാങ്ങി മലയാളി പണ്ഡിതൻ

SHARE THIS ON

കോഴിക്കോട്: കൊവിഡ്കാലത്ത് സൗദി ആരോഗ്യ മന്ത്രാലയത്തിനുകീഴിൽ ആരോഗ്യ ഉദ്യോഗസ്ഥരുടെയും റെഡ്ക്രസന്റ് വളണ്ടിയർമാരുടെയും കൂടെ സേവന നിരതനായ മലയാളി പണ്ഡിതൻ അഹ്‌മദ്‌ നിസാമിയെ സൗദി ആരോഗ്യ മന്ത്രാലയവും സൗദി റെഡ്ക്രസന്റും ചേർന്ന് പ്രശസ്തി പത്രവും ഫലകവും പ്രൈസ് മണിയും നൽകി ആദരിച്ചു.

കൊവിഡിന്റെ ആദ്യ തരംഗത്തിൽ സൗദി യിലെ പ്രധാന പട്ടണമായ ദമ്മാം വിറങ്ങലിച്ചു നിന്നപ്പോൾ സ്വന്തം സുരക്ഷപോലും പരിഗണിക്കാതെയാണ് അഹ്‌മദ്‌ നിസാമി ആരോഗ്യ പ്രവർത്തകരോടൊപ്പം സേവന പ്രവർത്തങ്ങൾക്ക് സജീവമായത്.
അന്നം നൽകുന്ന നാടിനോടുള്ള ഒരു വിദേശിയുടെ ആത്മാർത്ഥതയിൽ ആശ്ചര്യപ്പെട്ട സൗദി ആരോഗ്യ ഉദ്യോഗസ്ഥർ പിന്നീട് ഒട്ടേറെ ചുമതലകൾ അഹ്‌മദ്‌ നിസാമിക്ക് നൽകിയിരുന്നു.

തെന്നിന്ത്യയിലെ പുരാതന ഇസ്ലാമിക സർവ്വകലാശാലയായ ഹൈദരാബാദ് ജാമിഅ: നിസാമിയ്യയിൽ നിന്നും 2004 ൽ ബിരുദം നേടിയ അഹ്മദ് നിസാമി 2010 മുതലാണ് സൗദിയിൽ പ്രവാസ ജീവിതം ആരംഭിച്ചത്.

സൗദി ആരോഗ്യവകുപ്പിന്റെ അംഗീകാരം നേടി ഇന്ത്യൻ ജനതക്ക് അഭിമാനമായി മാറിയ അഹ്‌മദ്‌ നിസാമിയെ കേരളാ നിസാമീസ് അസോസിയേഷൻ കേന്ദ്ര ശൂറാ സമിതി ആദരിച്ചു. മഅദിൻ ക്യുലാൻഡ് കാമ്പസിൽ നടന്ന ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി അനുമോദന പ്രസംഗം നടത്തി.
സയ്യിദ് സലാഹുദ്ദീൻ ബുഖാരി, മഅദിൻ അക്കാദമിക് ഡയരക്ടർ നൗഫൽ കോഡൂർ, ഡോ. അബൂബക്കർ നിസാമി, ഡോ. നൗഫൽ നിസാമി, ഡോ. ഫള്ലു റഹ്മാൻ നിസാമി, സൈനുദീൻ നിസാമി കുന്ദമംഗലം, സിദ്ദീഖ് ഹസനി നിസാമി, പാലക്കാട്, സൈതലവി നിസാമി, ഇസ്ഹാഖ് നിസാമി, ജാഫർ നിസാമി, ഇർശാദ് നിസാമി, മുനീർ നിസാമി മധൂർ,ഫൈസൽ നിസാമി, അബ്ദുൽ കരീം നിസാമി കൊല്ലം തുടങ്ങിയവർ സംബന്ധിച്ചു.

മലപ്പുറം – ഇരിങ്ങല്ലൂർ മൂച്ചിക്കാട് സ്വദേശിയായ അഹ്മദ് നിസാമി കേരളാ നിസാമീസ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗവും ഐ സി എഫ് നാഷനൽ കമ്മിറ്റി മെമ്പറുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!