തൊടുപുഴയില്‍ കാർ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, മറ്റുള്ളവർക്കായി തിരച്ചില്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ പല സ്ഥലങ്ങളിലും തോടുകൾ കരകവിഞ്ഞു. പല റോഡുകളിലും വെള്ളം കയറി. കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടി മൂന്ന് വീടുകൾ ഒലിച്ചുപോയി. 13 പേരെ കാണാതായി. കൂട്ടിക്കൽ അടക്കം കോട്ടയം ജില്ലയുടെ കിഴക്കൻമേഖലയിൽ രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയുടെ സഹായം തേടി.

