KSDLIVENEWS

Real news for everyone

കളഞ്ഞു കിട്ടിയ പേഴ്ർസ് ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായി പിക്കപ്പ് ഡ്രൈവർ

SHARE THIS ON

നെല്ലിക്കട്ട : കല്ലക്കട്ടയിലെ ഉമറുൽ ഫാറൂഖിന്റെ പേഴ്ർസ് യാത്രകിടയിൽ കളഞ്ഞു പോവുകയും ഒരു ദിവസം മുഴുവൻ തിരഞ്ഞു പ്രയാസത്തിൽ പെടുന്നതിനിടയിൽ പിക്കപ്പ് ഡ്രൈവറായ മുണ്ടപ്പളം ബാലുവിന് നെല്ലിക്കട്ട ടൗണിൽ റോഡിൽ നിന്ന് കളഞ്ഞു കിട്ടുകയും അത് എസ്.വൈ.എസ് സാന്ത്വനം പ്രവർത്തകരായ ഫൈസൽ നെല്ലിക്കട്ട, ബാഷ എന്നിവരെ ബന്ധപെട്ടു യഥാർത്ഥ ഉടമസ്ഥനെ കണ്ടത്തി അദ്ദേഹത്തിന് കൈ മാറി. എമിറേറ്റ്സ് ഐ.ഡി കാർഡ്, നാല് എ.ടി.എം കാർഡ്, ആധാർ കാർഡ്, പണവും മറ്റു വിലപിടിപ്പുള്ള രേഖകളും അടങ്ങിയ പേഴ്‌സ് ആയിരുന്നു. 23 വർഷമായി നെല്ലിക്കട്ടയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ബാലു മുണ്ടപ്പളം നിരവധി ഇങ്ങെനെയുള്ള മാതൃക പ്രവർത്തനം നടത്തിട്ടുണ്ട്.
എഫ്.എം.ബി ഇലക്ട്രോണിക്സ് കടയിൽ വെച്ച് ഫാറൂക്കിന് കൈ മാറി. ഫൈസൽ നെല്ലിക്കട്ട, ബാഷ, വിനീഷ് സുൾഫെക്സ്, ഷഫീർ, ബാലു മുണ്ടപ്പളം തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!