KSDLIVENEWS

Real news for everyone

പി റ്റി എച്ച് പാലിയേറ്റീവ് കെയർ
കോ- ഓർഡിനേറ്റർസ് മീറ്റ് സംഘടിപ്പിച്ചു

SHARE THIS ON

മൊഗ്രാൽ പുത്തൂർ : സ്വാന്തന പരിചരണ മേഖലയിൽ പുതിയ കാൽവെപ്പുമായി സജീവമായ പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് കെയർ മൊഗ്രാൽ പുത്തൂരിൽ വാർഡ് തല കോ- ഓർഡിനേറ്റർമാരെ ഉൾപ്പെടുത്തി
പഞ്ചായത്ത് കോ- ഓർഡിനേറ്റർസ് മീറ്റ് സംഘടിപ്പിച്ചു .

പി റ്റി എച്ച് പാലിയേറ്റീവ് കെയർ ജനകീയമാക്കുവാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും
സേവന സന്നദ്ധരായ വളണ്ടിയർമാരെ ഉൾപ്പെടുത്തി ക്യാമ്പ് സംഘടിപ്പിക്കുമെന്നും മീറ്റ് ഉൽഘാടനം ചെയ്ത് ജില്ലാ കോ – ഓർഡിനേറ്റർ കൂടിയായ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം മുനീർ ഹാജി പറഞ്ഞു
മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ ബി കുഞ്ഞാമു അധ്യക്ഷത വഹിച്ചു
മണ്ഡലം പി റ്റി എച്ച് കോ- ഓർഡിനേറ്റർ മൊയ്തീൻ കൊല്ലമ്പാടി മുഖ്യ പ്രഭാഷണം നടത്തി , മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കോ – ഓർഡിനേറ്റർ എ പി ഷംസുദ്ദീൻ സ്വാഗതം പറഞ്ഞു മൊഗ്രാൽ പുത്തൂർ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീൽ , നൂറുദ്ദീൻ കോട്ടക്കുന്ന് , സിദ്ദിഖ് ബേക്കൽ , മുഹമ്മദ് കുന്നിൽ മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് ബോർഡ് പ്രസിഡന്റ് അഡ്വ: സമീറ ഫൈസൽ , മുജീബ് കമ്പാർ , നൗഫൽ മൊഗ്രാൽ പുത്തൂർ , കെ എം സി സി ബഹ്‌റൈൻ കാസർകോട് ജില്ലാ സെക്രട്ടറി അബ്ദുള്ള ദിടുപ്പ ,
നജീബ് ബ്ലാർകോട് അൽ ഐൻ കെ എം സി സി , എസ് കെ മുഹമ്മദ് അലി , എ കെ ഷാഫി , മൊയ്‌ദീൻ കുട്ടി , ജമാൽ , അമീർ കോട്ടകുന്ന് , അബ്ദുള്ള , ജമാൽ കമ്പാർ , അഷ്റഫ് , ബഷീർ മൂപ്പ , മുഹമ്മദ് കുന്നിൽ , മൈമൂന മുസ്തഫ ബ്ലാർക്കോഡ് , ആയിഷ കല്ലങ്കൈ , മുജീബ് ലിബാസ് , സിദ്ദിഖ് ബദർ നഗർ , ഉസ്മാൻ കല്ലങ്കൈ തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!