KSDLIVENEWS

Real news for everyone

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: വൈദികൻ അറസ്റ്റിൽ

SHARE THIS ON

ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ വൈദികൻ അറസ്റ്റിൽ. വരാപ്പുഴ തുണ്ടത്തുംകടവ് തൈപ്പറമ്പിൽ സിബി വർഗീസ് (32) നെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

മരട് സെയ്ന്റ് മേരീസ് മഗ്ദലീൻ പള്ളി സഹവികാരിയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ വിവിധ സംസ്ഥാനങ്ങളിൽ ഒളിവിലായിരുന്നു.


ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി. രാജീവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!