KSDLIVENEWS

Real news for everyone

തീയറ്ററുകള്‍
തുറക്കല്‍;
ഫിയോകിന്റെ
അടിയന്തര
ജനറല്‍ ബോഡി
ഇന്ന്

SHARE THIS ON

തിയറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിൻ്റെ അടിയന്തര ജനറൽ ബോഡി ഇന്നു കൊച്ചിയിൽ ചേരും. കുടിശ്ശികയുള്ള തീയറ്ററുകൾക്ക് സിനിമ നൽകേണ്ട എന്ന നിലപാടിലാണ് വിതരണക്കാർ. എന്നാൽ തിയറ്റർ തുറന്ന ശേഷം മാത്രമേ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാനാകൂ എന്നാണ് തീയറ്റർ ഉടമകളുടെ നിലപാട്. ഒടിടി പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ ചർച്ചയാവും. (FEUOK general body today)

ഇന്നലെ സർക്കാരുമായി നടത്തിയ യോഗത്തിൽ വിനോദ നികുതി ഉൾപ്പടെയുള്ള ആവശ്യങ്ങൾ തീയറ്റർ ഉടമകൾ മുന്നോട്ട് വെച്ചിരുന്നു. ഈ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ. തിയറ്റർ ഉടമകളുമായി 26 ന് വീണ്ടും സിനിമാ മന്ത്രി ചർച്ച നടത്തും.

സംസ്ഥാനത്തെ മുഴുവൻ തിയേറ്ററുകളും തിങ്കളാഴ്ച തുറക്കും. നിൽകുതിയിളവ് ആവശ്യം പരിഗണിക്കാമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇരുപത്തിയഞ്ചാം തീയതി തിയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തിയേറ്റർ ഉടമകളുടെ അടിയന്തര ജനറൽബോഡി നാളെ ചേരും. മറ്റു പല സംസ്ഥാനങ്ങളും 100 ശതമാനം സീറ്റിങ് കപ്പാസിറ്റി അനുവദിച്ച സാഹചര്യത്തിൽ കേരളത്തിലും അത് അനുവദിക്കണമെന്നും സംഘടന സർക്കാരിനോടു ആവശ്യപ്പെട്ടിടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!