മേൽപറമ്പ് സഫ ഫാത്വിമയുടെ ആത്മഹത്യ; പ്രതി ഉസ്മാന്റെ ജാമ്യപേക്ഷ തള്ളി

കാസർകോട്:മേൽപറമ്പിലെ 12 കാരിയുടെ ആത്മഹത്യയിൽ പ്രതി ഉസ്മാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കേസിലെ ഒന്നാം പ്രതിയും അധ്യാപകനുമായ ഉസ്മാന്റെ ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ സെപ്റ്റംബർ പത്തിനാണ് മേൽപറമ്പിലെ സയ്യിദ് മൻസൂർ- ഷാഹിന ദാമ്പതികളുടെ മകൾ സഫ ഫാത്തിമയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ആത്മഹത്യക്ക് പിന്നാലെ കുട്ടി പഠിച്ചിരുന്ന ദേളിയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകനായ ഉസ്മാന്റെ പേര് പ്രതി സ്ഥാനത്ത് ഉയർന്ന് വന്നിരുന്നു.
12 കാരി സ്കൂളിലെ അധ്യാപകനുമായി സമൂഹമാധ്യമത്തിൽ ചാറ്റ് ചെയ്തിരുന്നതായും ഇക്കാര്യം ശ്രദ്ധയിൽ പെട്ട മാതാപിതാക്കൾ മകളെ വിലക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ നേരത്തെ തന്നെ അധ്യാപകനെതിരെ രക്ഷിതാക്കൾ സ്കൂൾ പ്രിൻസിപ്പാളിന് പരാതി നൽകുകയും ചെയ്തിരുന്നു

