KSDLIVENEWS

Real news for everyone

കൊച്ചിയില്‍ മൂന്ന് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

SHARE THIS ON

കൊച്ചി: നഗരത്തിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

അർധരാത്രി 12 ഓടെ കെ.പി.വള്ളോൻ റോഡിലായിരുന്നു അപകടം. മലപ്പുറം സ്വദേശി അനീഷ് (26), ഇളമക്കര സ്വദേശി എഡ്വേർഡ് (47) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അനന്തു, ജോസഫ്, തോമസ് എന്നിവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Ad
അനീഷ് ഓടിച്ചിരുന്ന ബൈക്കിൽ രണ്ട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഈ ബൈക്ക് മറ്റു രണ്ടു ബൈക്കുകളിൽ ഇടിച്ചാണ് അപകടമുണ്ടായത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!