രാജ്യത്ത് ജിഎസ്ടി വരുമാനം 1.30 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

രാജ്യത്ത് ഒക്ടോബറില്‍ ജിഎസ്ടി വരുമാനം 1.30 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കേന്ദ്ര ജിഎസ്ടി 23,861 കോടി, സംസ്ഥാന ജിഎസ്ടി 30,421 കോടി, സംയോജിത ജിഎസ്ടി 67,361 കോടി എന്നിങ്ങനെയാണ് വരവ്. കഴിഞ്ഞ ഒക്ടോബറിനെ അപേക്ഷിച്ച് 24 ശതമാനവും 2019–20 ഒക്ടോബറിനെ അപേക്ഷിച്ച് 36 ശതമാനവും കൂടുതലാണിത്. ജിഎസ്ടി നടപ്പാക്കിയശേഷമുള്ള ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയും. 2021 ഏപ്രിലിലായിരുന്നു ഏറ്റവും ഉയര്‍ന്ന വരുമാനം. ചിപ്പുകളുടെ ദൗര്‍ലഭ്യം കാറുകളുടെയടക്കം വില്‍പ്പനയെ ബാധിച്ചില്ലായിരുന്നെങ്കില്‍ ഒക്ടോബറില്‍ വരുമാനം വീണ്ടും ഉയരുമായിരുന്നു കേരളത്തിന്റെ വരുമാനത്തില്‍ 16 ശതമാനം ആണ് വര്‍ധന.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 1665 കോടിയായിരുന്നത് ഇപ്പോള്‍ 1932 കോടി രൂപയായി.

