പിങ്ക് പോലീസിന്റെ അതിക്രമത്തിനിരയായ എട്ട് വയസുകാരി നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍

തിരുവനന്തപുരം: പിങ്ക് പോലീസിന്റെ അതിക്രമത്തിനിരയായ എട്ട് വയസുകാരി നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍.
തിരുവനന്തപുരം ആറ്റിങ്ങലിലാണ് പിതാവിനെയും മകളെയും പൊതുമധ്യത്തില്‍ പിങ്ക് പോലീസ് മോഷ്ടാക്കളാക്കി ചിത്രീകരിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥയ്ക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സിവില്‍ പോലീസ് ഓഫീസര്‍ രജിതക്കെതിരെയാണ് ആരോപണം.
50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ തനിക്ക് മാനസിക സമ്മര്‍ദം ഉണ്ടായി. തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചു. തനിക്ക് കൗണ്‍സില്‍ ഉള്‍പ്പെടെ ആവശ്യമായി വന്നിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥയ്ക്കെതിരെ നടപടികള്‍ സ്വീകരിച്ചില്ലെന്നും ഹര്‍ജിയിലുണ്ട്. കേസ് അടുത്തദിവസം ഹൈക്കോടതി പരിഗണിക്കും.
പിങ്ക് പോലീസിന്റെ അതിക്രമത്തിനിരയായ എട്ട് വയസുകാരി നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍

