KSDLIVENEWS

Real news for everyone

രാജസ്ഥാനില്‍ ആഭ്യന്തര; ധനകാര്യ വകുപ്പുകള്‍ മുഖ്യമന്ത്രിക്കുതന്നെ

SHARE THIS ON

സച്ചിന്‍ പൈലറ്റ് പക്ഷത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി മന്ത്രിസഭ പുനഃസംഘടിപ്പിച്ചെങ്കിലും സുപ്രധാന വകുപ്പുകള്‍ വിട്ടുകൊടുക്കാതെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്.

ആഭ്യന്തര, ധനകാര്യ വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുന്നത്. 15 മന്ത്രിമാരാണ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തത്.

പഴയ മന്ത്രിസഭയില്‍ നിന്നുള്ള പ്രതാപ് സിങ് ഖാചാരിയവാസി ഭക്ഷ്യ-സിവില്‍സപ്ലൈസ്, ശാന്തി ധാരിവാളിന് പാര്‍ലമെന്ററി കാര്യം, ലാല്‍ചന്ദ് കതാരിക്ക് കാര്‍ഷികം, പ്രമോദ് ജെയിനിന് ഖനി-പെട്രോളിയം വകുപ്പുകള്‍ നല്‍കി. വിദ്യാഭ്യാസവും ആരോഗ്യവും യഥാക്രമം ബി.ഡി കല്ലയ്ക്കും പര്‍സദിലാല്‍ മീണക്കും ലഭിച്ചു.

മറ്റുമന്ത്രിമാരും വകുപ്പുകളും

ഹേമറാം ചൗധരി (വനം), രാംലാല്‍ ജാട്ട് (റവന്യൂ), രമേശ് മീണ (പഞ്ചായത്തിരാജ്, ഗ്രാമവികസനം), വിശ്വേന്ദ്രസിങ് (വിനോദസഞ്ചാരം, വ്യോമഗതാഗതം), ഗോവിന്ദ് റാം മേഘ്‌വാള്‍ (ദുരന്തകൈകാര്യവും ദുരിതാശ്വാസവും), ശകുന്തള റാവത്ത് (വ്യവസായം), മംമ്ത ഭൂപേഷ് വനിതാ-ശിശു വികസനം, ഭജന്‍ലാല്‍ (പൊതുമരാമത്ത്), ടിക്കാറാം ജൂലി (സാമൂഹികനീതി, ശാക്തീകരണം)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!