ബി.ജെ.പി. മഞ്ചേശ്വരം താലൂക്ക് ഓഫീസ് മാര്‍ച്ചിനിടെ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

മഞ്ചേശ്വരം: എം.സി ഖമറുദ്ദീന് എം.എല്‍.എ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന താലൂക്ക് ഓഫീസ് മാര്‍ച്ചിനിടെ സംഘര്‍ഷാവസ്ഥയുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഇന്ന് രാവിലെ നടത്തിയ മാര്‍ച്ചിനിടെ പൊലീസ് സ്ഥാപിച്ച ബാരിക്കേടുകള്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ മുന്നോട്ട് നീങ്ങിയതോടെയാണ് അല്പനേരം ഉന്തുംതള്ളുമുണ്ടായത്. അതിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.

