ഉപ്പാ നിങ്ങള്‍ പറഞ്ഞതായിരുന്നു ശരി; അന്നതു കേട്ടില്ല, അവനും കുടുംബവും ക്രിമിനലുകളായിരുന്നു; നമ്മുടെ മക്കള്‍ക്ക് പാഠമാകണം മൂഫിയ പര്‍വീന്റെ ഈ ആത്മഹത്യാക്കുറിപ്പെങ്കിലും

ആലുവ: വീണ്ടുമൊരു പ്രണയവിവാഹം കൂടി പൊട്ടിത്തെറിച്ചിരിക്കുന്നു. ഗാര്‍ഹിക പീഡനം മൂലം ആത്മഹത്യ ചെയ്തിരിക്കുകയാണ് ആലുവയിലെ 23 കാരി മൂഫിയ പര്‍വീനെന്ന നിയമബിരുധ വിദ്യാര്‍ഥിനി. ആലുവയില്‍ നിന്നു കേട്ട ഈ നിലവിളിയെങ്കിലും ഒടുവിലെത്തേതാകുമോ ? വിസ്മയ, ഉത്ര, ഗാര്‍ഹിക പീഡനങ്ങള്‍ മരണത്തിലൊടുങ്ങുന്ന കേസുകള്‍ ഭീതിപ്പെടുത്തി വാര്‍ത്തകളില്‍ നിറയുമ്ബോഴും ഒരുമാറ്റവുമില്ല. നിയമം കൊണ്ടൊന്നും മനുഷ്യമനസുകളില്‍ ഭീതിയോ പുനര്‍വിചിന്തനമോ സാധിക്കുന്നുമില്ല.
‘ചാച്ചാ നിങ്ങള്‍ പറഞ്ഞതായിരുന്നു ശരി. അവന്‍ ശരിയില്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാന്‍. ഈ ലോകത്ത് ആരേക്കാളും സ്‌നേഹിച്ചയാള്‍ എന്നെ പറ്റി പറയുന്നത് കേള്‍ക്കാന്‍ ശക്തിയില്ല.’ മൂഫിയയുടെ ആതമഹത്യാ കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്. അതെ, പ്രണയത്തിലൂടെ തിരഞ്ഞെടുത്ത ജീവിതപങ്കാളിയെക്കുറിച്ച് പിതാവ് അവള്‍ക്ക് നേരത്തെ സൂചന നല്‍കിയിരുന്നു. അന്നതിന്റെ പൊരുള്‍ അവള്‍ മനസിലാക്കായില്ല.
പ്രണയത്തിലെവിടെയാണ് പൊന്നു വരുന്നത്. കല്യാണം കഴിഞ്ഞതിനുപിന്നാലെ തന്നെ അയാള്‍ സ്ത്രീധനം ചോദിച്ച് പലതവണ വന്നു. സിനിമ ചിത്രീകരിക്കാനുള്ള പണവും ഭാര്യ വീട്ടുകാര്‍ നല്‍കണമെന്നതൊക്കെ എവിടുത്തെ നിയമമാണെന്നു ചോദിക്കരുത്. കൊടുത്തില്ല. ആവശ്യങ്ങള്‍ പലതായിരുന്നു. അവിടെ തുടങ്ങുകയായിരുന്നു മാനസിക പീഡനങ്ങളുടെയും ശാരീരിക പീഡനങ്ങളുടെയും പരമ്ബര. ലൈംഗികാതിക്രമങ്ങള്‍ക്കുപോലും ഇരയായെന്നും പരാതിയുണ്ട്.
ഭര്‍ത്താവ് സുഹൈലും പിതാവും മാതാവും ക്രിമിനലുകളാണെന്നും തിരിച്ചറിയുമ്ബോഴേക്കും അവള്‍ ഒരുപാട് വൈകിപ്പോയിരുന്നു.
‘ശാരീരികമായും മാനസികമായും പെണ്‍കുട്ടിയെ വരന്റെ വീട്ടുകാര്‍ പീഡിപ്പിച്ചു. ഭര്‍ത്താവ് സുഹൈല്‍ പലപ്പോഴായി മോശമായി പെരുമാറി. അപ്പോഴെല്ലാം കൗണ്‍സിലിങ്ങിലൂടെ മാറ്റാമെന്നായിരുന്നു പെണ്‍കുട്ടിയുടെ പ്രതീക്ഷ. അവള്‍ അങ്ങനെ പറഞ്ഞതുകൊണ്ടുമാത്രമായിരുന്നു ബന്ധുക്കളും ബന്ധം തുടരാന്‍ ആവശ്യപ്പെട്ടതും..
മലപ്പുറം മമ്ബാടുനിന്ന് ഒരു ചെറുപ്പക്കാരന്‍ ഭാര്യയെ പീഡിപ്പിച്ചപ്പോള്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത് പെണ്‍കുട്ടിയുടെ പിതാവായിരുന്നു. മകള്‍ ഹിബ ഇന്നും ജീവിച്ചിരിക്കുന്നു. വീണ്ടും ദുരന്തങ്ങളേറ്റുവാങ്ങാന്‍. ഹിബയുടെ ഭര്‍ത്താവ് ഇന്ന് ജയിലിലാകാം. അല്ലെങ്കില്‍ ജാമ്യത്തിലിറങ്ങിയിട്ടുണ്ടാകാം. വിസ്മമയുടെ ഭര്‍ത്താവ് കിരണ്‍ കുമാറും ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെയും കഥയും ഇങ്ങനെയൊക്കെ തന്നെ. എന്നിട്ടും ഇത്തരം കഥകളൊന്നും നമ്മുടെ ചെറുപ്പക്കാര്‍ക്ക് പാഠമാകുന്നില്ല. പെണ്‍കുട്ടികള്‍ ഇതുകൊണ്ടൊന്നും പഠിക്കുന്നുമില്ല. കുടുംബമോ സമൂഹമോ ഉള്‍ക്കൊള്ളുന്നേയില്ല. ഒരു ചെറുപ്പക്കാരന്‍ പുഞ്ചിരിച്ചുകാണിക്കുമ്ബോഴേക്ക് അതു വിശുദ്ധ പ്രണയമാണെന്ന് തെറ്റിദ്ധരിക്കുന്നു നമ്മുടെ കുട്ടികള്‍. വാട്‌സാപ്പിലോ ഫേസ്ബുക്കിലോ പരിചയപ്പെട്ട വ്യക്തിയുടെ മധുരമൂറുന്ന വാക്കാണ് ലോകത്തിലെ സ്വര്‍ഗമെന്ന് വിശ്വസിച്ച് കൂടെപ്പോകുന്ന പ്രവണതയും കൂടുന്നു. ഉപദേശിക്കുന്നവരോടെല്ലാം കലിപ്പായിരിക്കും. ഒടുവില്‍ ജീവിതം തന്നെ കൈവിട്ടുപോകുമ്ബോള്‍ ഒരു കുപ്പി വിഷത്തിലോ ഒരുമുഴം കയറിലോ എല്ലാം അവസാനിപ്പിക്കുന്നു.

