ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ ദുരിതം തുടരുന്നു

ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ മഴ ദുരിതം തുടരുന്നു. രൂക്ഷമായ പ്രതിസന്ധി നേരിടുന്ന ആന്ധ്രാ പ്രദേശില്‍ 6054.29 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 1402 വില്ലേജുകളും 196 താലൂക്കുകളും നാല് നഗരങ്ങളുമാണ് മഴയില്‍ തകര്‍ന്നത്. 255.5 ശതമാനം അധിക മഴയാണ് ചിറ്റൂര്‍, കടപ്പ, നെല്ലൂര്‍, അനന്ത്പൂര്‍ ജില്ലകളില്‍ രേഖപ്പെടുത്തിയത്. നാല് ജിലകളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മഴക്കെടുതി നേരിടാനായി 1000 കോടി രൂപയുടെ അടിയന്തര ധനസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ജഗന്മോഹന്‍ റെഡ്ഡി പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതി.
തമിഴ്നാട്ടിലെ വെല്ലൂര്‍, കാഞ്ചീപുരം, വിഴിപ്പുരം തുടങ്ങിയ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയും വെള്ളക്കെട്ടും തുടരുന്നുണ്ട്. തീരദേശ മേഖലകള്‍, കാവേരി ഡല്‍റ്റ ജില്ലകള്‍ക്ക് രണ്ടു ദിവസത്തേക്ക് ശക്തമായ മഴ മുന്നറിയിപ്പുണ്ട്. 26, 27 തീയ്യതികളില്‍ ശക്തമായ മഴയുണ്ടാകും. രാമനാഥപുരം. നാഗപട്ടണം ജില്ലകളില്‍ അതി ശക്തമായ രണ്ടു ദിവസത്തേക്ക് മഴ പെയ്യും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

