KSDLIVENEWS

Real news for everyone

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് കമന്റ്; പ്രതിഷേധം ശക്തം,
കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു

SHARE THIS ON

കാഞ്ഞങ്ങാട് • മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും കുടുംബത്തെയും അധിക്ഷേപിച്ച് ഫെയ്സ്ബുക്കിൽ കമന്റിട്ട നഗരസഭ ജീവനക്കാരനെതിരെ പ്രതിഷേധം ശക്തം . ജീവനക്കാരനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ യുഡിവൈഎഫ് പ്രവർത്തകർ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു . ഒരു മണിക്കൂറോളം നീണ്ട ഉപരോധം ഹൊസൂർഗ് സിഐയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയെ തുടർന്നു പിൻവലിച്ചു . പരാതിയിന്മേൽ നടപടി സ്വീകരിക്കാമെന്ന് ചർച്ചയിൽ ഉറപ്പു കിട്ടിയതിനെ തുടർന്നാണ് സമരം പിൻവലിച്ചതെന്ന് സമരക്കാർ പറഞ്ഞു . പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജൻ ഐങ്ങോത്ത് , യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി , ഒബിസി കോൺഗ്രസ് ജില്ലാ സെക്രട്ടറി

ബി.ബിനോയ് , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിധീഷ് കടയങ്ങൻ , യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് റമീസ് ആറങ്ങാടി , സെക്രട്ടറി ഇർഷാദ് കല്ലൂരാവി , ഷിഹാബ് കാർഗിൽ , റഷീദ് പുതിയകോട്ട , ബാസിത്ത് ചിത്താരി എന്നിവർ നേതൃത്വം നൽകി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!