KSDLIVENEWS

Real news for everyone

സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിയന്ത്രണം ;
സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നു കയറുന്നതാണ് നിയമഭേദഗതിയെന്ന് പ്രതിപക്ഷ പാർട്ടികൾ

SHARE THIS ON

ന്യൂ​ഡ​ല്‍​ഹി: പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ല്‍ ബാ​ങ്കി​ങ്​ നി​യ​ന്ത്ര​ണ നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ രാ​ജ്യ​സ​ഭ​ക്കു പി​ന്നാ​ലെ ലോ​ക്​​സ​ഭ​യും പാ​സാ​ക്കി. സം​സ്​​ഥാ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​ത്തി​ല്‍ ക​ട​ന്നു ക​യ​റു​ന്ന​താ​ണ്​ നി​യ​മ​ഭേ​ദ​ഗ​തി​യെ​ന്ന്​ കോ​ണ്‍​ഗ്ര​സ്​, ഡി.​എം.​കെ, സി.​പി.​എം, ആ​ര്‍.​എ​സ്.​പി അം​ഗ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ റി​സ​ര്‍​വ് ബാ​ങ്കി​െന്‍റ മേ​ല്‍​നോ​ട്ട​ത്തി​നു​ കീ​ഴി​ല്‍ കൊ​ണ്ടു​വ​രു​ന്ന​താ​ണ്​ നി​യ​മ​ഭേ​ദ​ഗ​തി.

ജൂണില്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിന് പകരമുള്ളതാണ് ബില്‍. ബില്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസിലെ മനീഷ് തിവാരി ആവശ്യപ്പെട്ടു.

ഓ​ര്‍​ഡി​ന​ന്‍​സ്​ ഇ​റ​ക്കു​ന്ന​ത്​ പാ​ര്‍​ല​മെന്‍റി​െന്‍റ അ​വ​കാ​ശ അ​ധി​കാ​ര​ങ്ങ​ളെ അ​വ​മ​തി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ബാ​ങ്ക്​, ബാ​ങ്കി​ങ്​ എ​ന്നീ പ​ദ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​ത്ത പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും പ്രാ​ഥ​മി​ക കാ​ര്‍​ഷി​ക വാ​യ്​​പ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും ബി​ല്ല​ിെന്‍റ പ​രി​ധി​യി​ല്‍ വ​രു​ന്നി​ല്ല. സം​സ്​​ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍​ക്കും നി​യ​മ​ഭേ​ദ​ഗ​തി ബാ​ധ​ക​മാ​വി​ല്ലെ​ന്ന്​ ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ പ​റ​ഞ്ഞു. ബാ​ങ്കി​ങ്​ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളാ​ണ്​ റി​സ​ര്‍​വ്​ ബാ​ങ്കി​െന്‍റ മേ​ല്‍​നോ​ട്ട​ത്തി​ലാ​വു​ക.

സം​സ്​​ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍​ക്ക്​ ഇ​ക്കാ​ര്യ​ങ്ങ​ള്‍ നോ​ക്കി​ന​ട​ത്താ​ന്‍ ക​ഴി​യു​മെ​ന്നും, അ​തി​ല്‍ ഇ​ട​പെ​ടു​ക​യാ​ണ്​ കേ​ന്ദ്ര​മെ​ന്നും ഡി.​എം.​കെ​യി​ലെ സെ​ന്തി​ല്‍​കു​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. റി​സ​ര്‍​വ് ബാ​ങ്കി​ന്​ അ​ധി​ക​ഭാ​രം ന​ല്‍​കു​ന്ന​തു​മാ​ണ്​ നി​യ​മ​ഭേ​ദ​ഗ​തി.

മ​ല്യ​മാ​രു​ടെ​യും മോ​ദി​മാ​രു​ടെ​യും കി​ട്ടാ​ക്ക​ടം ഈ​ടാ​ക്കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ലാ​ത്ത കേ​ന്ദ്രം സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍​ക്കു​മേ​ല്‍ കു​തി​ര ക​യ​റു​ക​യാ​ണ്. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ലെ സൗ​ഗ​ത റോ​യി​യും ഡി.​എം.​കെ അം​ഗ​ത്തെ പി​ന്തു​ണ​ച്ചു. റി​സ​ര്‍​വ്​ ബാ​ങ്ക്​ മെ​ച്ച​പ്പെ​ട്ട മേ​ല്‍​നോ​ട്ട​മ​ല്ല നി​ര്‍​വ​ഹി​ക്കു​ന്ന​തെ​ന്ന്​ യെ​സ്​ ബാ​ങ്ക്​ സം​ഭ​വ​വും ഒ​ടു​വി​ല്‍ വ്യ​ക്ത​മാ​ക്കി​യെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍, എ.​എം. ആ​രി​ഫ്​ എ​ന്നി​വ​രും ബി​ല്ലി​നെ എ​തി​ര്‍​ത്തു സം​സാ​രി​ച്ചു. ബാ​ങ്കി​ങ്​ മേ​ഖ​ല​യു​ടെ സ്വ​യം​ഭ​ര​ണാ​വ​കാ​ശം ത​ക​ര്‍​ക്കു​ന്ന​താ​ണ്​ നി​യ​മ​ഭേ​ദ​ഗ​തി​യെ​ന്ന്​ പ്രേ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!