കേരളത്തിന്റെ വികസനം തടയാന്‍ ചിലര്‍ ദ്രോഹമനസോടെ പ്രവര്‍ത്തിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം – കേരളത്തിന്റെ വികസനം തടയാന്‍ ചിവലര് ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്.
വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം പ്രവര്‍ത്തിക്കുമ്ബോഴും ചിലര്‍ ദ്രോഹമനസോടെ പ്രവര്‍ത്തിക്കുകയാണ്. ഇത് നാടിന് ശാപമാണ്. സംരംഭങ്ങള്‍ ഉടക്കുവെക്കാമെന്നാണ് അവര്‍ ആലോചിക്കുന്നത്. ഇതിനായി പുതിയ വിദ്യകള്‍ സ്വീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ലുലു മാള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംരംഭങ്ങള്‍ക്ക് ഉടക്കുവെക്കാനായിരാഷ്ട്രപതി മുതല്‍ പഞ്ചായത്ത് വരെ ഉള്ള അധികാര സ്ഥാനങ്ങള്‍ക്ക് പരാതി അയക്കുന്നു. വ്യവസായം നടത്താന്‍ വരുന്നവര്‍ അവരെ കണ്ട് തീര്‍പ്പുണ്ടാക്കുകയാണ് ഉദ്ദേശം. ഇവര്‍ നാടിന് എതിരാണ്. ഇവര്‍ പൊതുതാത്പര്യമെന്ന പേരിലാണ് എതിര് നില്‍ക്കുന്നത്. നാളെയെ ലക്ഷ്യമിട്ട് ജ്ഞാനസമൂഹം സൃഷ്ടിക്കാന്‍ ശ്രമിക്കുമ്ബോള്‍ ഇത്തരക്കാരെ തിരിച്ചറിയണമെന്നുംമുഖ്യമന്ത്രി പറഞ്ഞു.

