KSDLIVENEWS

Real news for everyone

ലിംഗസമത്വം ഉറപ്പാക്കാൻ പുരുഷന്മാരുടെ വിവാഹ പ്രായവും 18 ആയി കുറയ്ക്കണം- ബൃന്ദാ കാരാട്ട്

SHARE THIS ON

ന്യൂഡൽഹി: ലിംഗ സമത്വം ഉറപ്പാക്കാൻ പുരുഷന്മാരുടെ വിവാഹ പ്രായം 21-ൽ നിന്ന് 18 ആയി കുറക്കുകയാണ് ചെയ്യേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. സ്ത്രീകളുടെ വിവാഹ പ്രായം 18-ൽ നിന്ന് 21 ആയി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിന് പിന്നാലെയാണ് ലിംഗസമത്വം ഉറപ്പാക്കാൻ പുരുഷന്മാരുടെ വിവാഹപ്രായം 18 ആക്കി കുറക്കണമെന്ന് വ്യക്തമാക്കി ബൃന്ദാ കാരാട്ട് രംഗത്തെത്തിയത്.

സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്ന തീരുമാനം തീർത്തും തെറ്റാണ്. ഇത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരാണ്. സർക്കാരിന് ലിംഗസമത്വം ഉറപ്പാക്കണമെന്നുണ്ടെങ്കിൽ പുരുഷന്മാരുടെ കല്യാണ പ്രായം 21-ൽ നിന്ന് 18 ആയി കുറക്കുകയാണ് ചെയ്യേണ്ടത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും പോഷകാഹാരത്തിനും വേണ്ടിയുള്ള സംവിധാനങ്ങളൊരുക്കാൻ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.


അതേസമയം, സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള ബില്ലുകൾ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവുമായി സിപിഎം പോളിറ്റ് ബ്യൂറോ രംഗത്തെത്തി. പതിനെട്ട് വയസ്സിൽത്തന്നെ പെൺകുട്ടികൾ പ്രായപൂർത്തിയാകും. അതോടെ അവർക്ക് സ്വയംനിർണയാവകാശം ലഭിക്കുന്നുണ്ട്. വിവാഹം കഴിക്കാൻ അതിനുശേഷം മൂന്നുവർഷം കൂടി കാത്തിരിക്കണം എന്നുപറയുന്നതിലെ യുക്തി എന്താണെന്നും സിപിഎം ചോദിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!