നേരിട്ട് ഏറ്റുമുട്ടി തോറ്റപ്പോൾ സൈക്കോളജിക്കൽ മൂവുമായി ചൈനീസ് സൈന്യം , അതിർത്തിയിലെ ഉച്ചഭാഷിണിയിൽ തകർപ്പൻ പഞ്ചാബി പാട്ടുകൾ

ലഡാക്ക്:വിരട്ടി നോക്കി, തമ്മില്‍ ആയുധമെടുത്ത് ഏറ്റുമുട്ടി നോക്കി ആകാശത്തേക്ക് വെടിപൊട്ടിച്ച് നോക്കി എന്തെല്ലാം ചെയ്‌തിട്ടും തങ്ങള്‍ ഉദ്ദേശിച്ചതുപോലെ ഇന്ത്യ ഭയന്ന് പിന്മാറുന്നില്ലെന്ന് കണ്ടപ്പോള്‍ പ്രതിയോഗിയെ മാനസികമായി തളര്‍ത്താനുളള സൈക്കോളജിക്കല്‍ മൂവുമായി വരികയാണ് ചൈനീസ് സൈന്യം. അര്‍ഹമായ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ വരുന്ന ചൈനീസ് പട്ടാളത്തോട് വിട്ടുവീഴ്ചയില്ലാത്ത ഇന്ത്യയുടെ നിലപാട് സ്വീകരിക്കുന്ന ഇന്ത്യന്‍ പട്ടാളക്കാരെ മയക്കാന്‍ ഫിംഗര്‍ 4ല്‍ ലൗഡ്‌സ്‌പീക്കര്‍ വച്ച് പഞ്ചാബി പാട്ടുകള്‍ കേള്‍പ്പിക്കുകയാണ് ഇപ്പോള്‍ ചൈനീസ് പട്ടാളം.
ലൗഡ്‌സ്‌പീക്കര്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ ഇന്ത്യ നിരന്തരം നിരീക്ഷണം നടത്തുന്നുണ്ട്.മൂവുമായി വരികയാണ് ചൈനീസ് സൈന്യം. അര്‍ഹമായ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ വരുന്ന ചൈനീസ് പട്ടാളത്തോട് വിട്ടുവീഴ്ചയില്ലാത്ത ഇന്ത്യയുടെ നിലപാട് സ്വീകരിക്കുന്ന ഇന്ത്യന്‍ പട്ടാളക്കാരെ മയക്കാന്‍ ഫിംഗര്‍ 4ല്‍ ലൗഡ്‌സ്‌പീക്കര്‍ വച്ച് പഞ്ചാബി പാട്ടുകള്‍ കേള്‍പ്പിക്കുകയാണ് ഇപ്പോള്‍ ചൈനീസ് പട്ടാളം.
ലൗഡ്‌സ്‌പീക്കര്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ ഇന്ത്യ നിരന്തരം നിരീക്ഷണം നടത്തുന്നുണ്ട്.ഇന്ത്യന്‍ സൈനികര്‍ക്ക് അല്‍പം ആശ്വാസം പകര്‍ന്ന് ശ്രദ്ധ തിരിച്ച് അട്ടിമറി ശ്രമത്തിനായി ചൈന ശ്രമിക്കുകയാണോ എന്ന് ഇന്ത്യന്‍ വൃത്തങ്ങള്‍ സംശയിക്കുന്നു. സെപ്‌തംബര്‍ എട്ടിന് ഇരു സേനയും തമ്മില്‍ ആകാശത്തേക്ക് 100 റൗണ്ട് വെടിയുതിര്‍ത്തത് ഇവിടെയാണ്. കഴിഞ്ഞ 20 ദിവസങ്ങള്‍ക്കകം കിഴക്കന്‍ ലഡാക്കില്‍ മൂന്നോളം വെടിവയ്‌പ് സംഭവങ്ങളാണ് ഉണ്ടായിട്ടുളളത്.
ആഗസ്‌റ്റ് 29നും 30നുമാണ് ആദ്യ സംഭവമുണ്ടായത്. പാങ്‌ഗോെഗ് തടാകത്തിന്റെ വടക്കു ഭാഗത്ത് ചൈന കടന്നു കയറാന്‍ ശ്രമിച്ചതാണ് ആ സംഭവം. രണ്ടാമത് ഉണ്ടായത് സെപ്‌തംബര്‍ 7ന് മുഖ്പാരിയിലും അടുത്തത് 8ന് പാങ്‌ഗോെഗ് തടാകത്തിന്റെ വടക്ക് വശത്തുമാണ്. ഇവിടെ ഇരു സൈനിക വിഭാഗങ്ങളും ആകാശത്തേക്ക് 100റൗണ്ട് വെടിവച്ചു. വളരെ പ്രകോപനപരമായിരുന്നു അന്നത്തെ പെരുമാറ്റം.
തുടര്‍ന്ന് റഷ്യയില്‍ നടന്ന ഷാങ്ഹായി സമ്മേളനത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരത്തിന് തീരുമാനമായി. എന്നാല്‍ ചര്‍ച്ച എന്നാണെന്ന് ചൈന അറിയിച്ചിട്ടില്ല.
ഏപ്രില്‍ മാസം മുതല്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി അയയാന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട്

