കിൻഫ്രാ ഡിഫൻസ് പാർക്ക് ഉത്ഘാടനം അടുത്ത മാസം

തുറക്കുന്നത് രാജ്യത്തെ ആദ്യ ഡിഫന്‍സ് പാര്‍ക്ക്
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള രാജ്യത്തെ ആദ്യത്തെ ഡിഫന്‍സ് പാര്‍ക്ക് അടുത്ത മാസം പാലക്കാട് ഒറ്റപ്പാലത്ത് പ്രവര്‍ത്തനമാരംഭിക്കും.
കിന്‍ഫ്രാ ഡിഫന്‍സ് പാര്‍ക്കിലെ നിക്ഷേപ സാധ്യതകള്‍ സംരംഭകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനായി സംഘടിപ്പിച്ച വെര്‍ച്വല്‍ ബിസിനസ് കോണ്‍ക്ലേവില്‍ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന് ആണ് ഇക്കാര്യം അറിയിച്ചത്. കിന്‍ഫ്രയും സംസ്ഥാന വ്യവസായവകുപ്പും ഫെഡറേഷന് ഒഫ് ഇന്ത്യന്‍ ചേംബേഴ്സ് ഒഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസും (ഫിക്കി) ചേര്‍ന്ന് സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ ഡിഫന്‍സ് പാര്‍ക്കിലെ സംവിധാനങ്ങളെക്കുറിച്ചുള്ള വിശദമായ അവതരണവും ബി-ടു-ബി മീറ്റും നടന്നു.
രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള പ്രതിരോധ ഉപകരണനിര്‍മാണ കമ്ബനികളുടെ 200 പ്രതിനിധികള്‍ പങ്കെടുത്തു.
ഡിഫന്‍സ് പാര്‍ക്കില്‍ ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള സാങ്കേതിക നൂലാമാലകള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ടെന്ന് ഡോ. ഇളങ്കോവന് വ്യക്തമാക്കി.
ഓണ്‍ലൈനില്‍ ഇ-അപ്ലിക്കേഷന്‍ നല്കിയാല് മൂന്നു വര്‍ഷത്തേക്ക് കമ്ബനിക്ക് ഒരുതടസവും കൂടാതെ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് അനുവദിക്കും. കൊച്ചി- കോയമ്ബത്തൂര്‍ വ്യവസായ ഇടനാഴിയില്‍ സ്ഥിതി ചെയ്യുന്നത് ഡിഫന്‍സ് പാര്‍ക്കിന്റെ വലിയ അനുകൂലഘടകമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍വെസ്റ്റ് കേരള പ്രോജക്ട് ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംരംഭകര്‍ക്കായി അതിവിപുലവും അത്യാധുനികവുമായ അടിസ്ഥാന സൗകര്യങ്ങളാണ് ഡിഫന്‍സ് പാര്‍ക്കിലുള്ളത്. സ്കില്‍ഡ് മാന്‍പവറും ലഭ്യമാക്കും. ചെറുകിട യൂണിറ്റുകളുടെ ഗുണനിലവാര പരിശോധനക്ക് കേന്ദ്ര സര്‍ക്കാരിന്റെ ടെസ്റ്റിംഗ് ലാബുമുണ്ടാകും.

