KSDLIVENEWS

Real news for everyone

കോവിഡ് വന്ന കുട്ടികൾക്ക് വാക്സിൻ മൂന്നുമാസം കഴിഞ്ഞ്

SHARE THIS ON

തിരുവനന്തപുരം: 15 മുതൽ 18 വയസ്സുവരെയുള്ള 15.34 ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. കോവിഡ് വന്നിട്ടുള്ള കുട്ടികൾക്ക് മൂന്നുമാസം കഴിഞ്ഞ് വാക്സിനെടുത്താൽ മതി. കോവിൻപോർട്ടലിൽ രജിസ്റ്റർ ചെയ്ത വിവരങ്ങളാണ് വാക്സിൻസർട്ടിഫിക്കറ്റിൽ ഉണ്ടാകുക. വാക്സിനേഷനുശേഷം രജിസ്റ്റർചെയ്ത ഫോൺനമ്പർ ഉപയോഗിച്ച് ആദ്യ ഡോസ് വാക്സിന്റെ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

ഭക്ഷണവും വെള്ളവും കരുതണം


ഭക്ഷണം കഴിച്ചുവരുകയോ കരുതുകയോ വേണം.

കുടിവെള്ളവും കരുതണം


ആധാർ കാർഡോ, സ്കൂൾ ഐ.ഡി. കാർഡോ വേണം

രജിസ്‌ട്രേഷൻ ചെയ്ത സമയത്തെ ഫോൺനമ്പരും വേണം

കുട്ടികളായതിനാൽ സമയമെടുത്തായിരിക്കും വാക്സിനേഷൻ പൂർത്തിയാക്കുക.


അരമണിക്കൂർ നിരീക്ഷിക്കും

വാക്സിനേഷൻ കേന്ദ്രത്തിൽ സൂപ്പർവൈസറും വാക്സിനേറ്ററും ഉണ്ടാകും.

കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളോ അലർജിയോ ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം വാക്‌സിനേഷൻ സ്ഥലത്തേക്ക് വിടും.


വാക്സിൻ നൽകിയശേഷം അരമണിക്കൂർ നിരീക്ഷിക്കും

അഞ്ചുലക്ഷം ഡോസ് എത്തും

സംസ്ഥാനത്ത് നിലവിൽ 65,000-ത്തോളം ഡോസ് കോവാക്സിൻ ലഭ്യമാണ്. അഞ്ചുലക്ഷത്തോളം ഡോസ് കോവാക്‌സിൻ എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രിയോടെ വാക്സിനെത്തുമെന്ന്‌ മന്ത്രി വീണാ ജോർജ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!