കോവിഡ് പ്രതിരോധത്തിന് കുടുംബശ്രീയും

കാഞ്ഞങ്ങാട് – കോവിഡ് പ്രതിരോധത്തിന് കുടുംബശ്രീയും രംഗത്ത് . പൊതു സ്ഥലങ്ങളും മറ്റും അണുവിമുക്തമാക്കാൻ കുടുംബശ്രീയുടെ ഡീപ് ക്ലീനിങ് സർവീസ് പ്രവർത്തനം തുടങ്ങി . കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ പരിശീലനം പൂർത്തിയാക്കിയ വനിതകൾ കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത കെഎസ്തർടിസി കാഞ്ഞങ്ങാട് സബ് ഡിപ്പോ അണുവിമുക്തമാക്കി പ്രവർത്തനം തുടങ്ങി . നഗരസഭാധ്യക്ഷൻ വി.വി.രമേശൻ ഉപകരണങ്ങൾ നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു.സമൂഹ വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ വീടുകൾ , ഓഫിസുകൾ , കടകൾ തുടങ്ങിയ സ്ഥലങ്ങൾ ശുചീകരിക്കുന്നതിനാണ് ഇവർക്ക് പരിശീലനം നൽകിയത് .കെ.പ്രവീണ , ഷക്കീന , കെ.വി.സത്യചിത്ര , വി.വി.ഷീല , വിജയശ്രീ , സൗമ്യ രതീഷ് , സുമിത് കുമാരി എന്നിവരാണ് പരിശീലനം പൂർത്തിയാക്കിയത് . സിഡിഎസ് അധ്യക്ഷമാരായ ടി.വി.പ്രേമ , കെ.സുജിനി , കൗൺസിലർ കെ.ലത , പി.രതിക , പി.സുധ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി . ടി.വി. പ്രകാശൻ , വരുൺ ഗോപി , എ.വി.രാജേഷ് എന്നിവരാണ് പരിശീലനം നൽകിയത് .

