KSDLIVENEWS

Real news for everyone

താനൂരിൽ ട്രെയിൻ തട്ടി അച്ഛനും മകളും മരിച്ചു

SHARE THIS ON

മലപ്പുറം: താനൂരിൽ ട്രെയിൻ തട്ടി അച്ഛനും മകളും മരിച്ചു. തലക്കടത്തൂർ സ്വദേശി അസീസ് (42) മകൾ അജ്വ മർവ (10) എന്നിവരാണ് മരിച്ചത്. താനൂർ – തിരൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടമുണ്ടായത്.

പാളം മുറിച്ചുകടക്കുമ്പോൾ മംഗലാപുരം-ചെന്നൈ എക്സ്പ്രസ് തട്ടിയാണ് അപകടം സംഭവിച്ചത്. അസീസ് സംഭവ സ്ഥലത്ത് വെച്ചും മകൾ അജ്വ മർവ ആശുപത്രിയിൽ വെച്ചും മരിച്ചു.


ഇരുവരുടേയും മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!