KSDLIVENEWS

Real news for everyone

ചിലരുടെ എതിര്‍പ്പിന് വഴങ്ങിക്കൊടുക്കലല്ല സര്‍ക്കാര്‍ ധര്‍മം; നാടിന് വേണ്ടത് നടപ്പാക്കും

SHARE THIS ON

കൊച്ചി∙ ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നതല്ല സർക്കാരിന്റെ നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിലെ സിൽവർ ലൈൻ പദ്ധതി വിശദീകരണ വേദിയിലാണു പരാമർശം. നാടിന്റെ വികസനത്തിനാണു മുൻതൂക്കം നൽകേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു കാലത്തു കേരളം ദേശീയ പാതകളുടെ കാര്യത്തിൽ വളരെ പിന്നിലായിരുന്നു. ഗ്രാമീണ റോഡുകളുടെ വീതി പോലുമില്ലാത്ത ദേശീയ പാതകൾ ഒരു കാലത്തു കേരളത്തിലുണ്ടായിരുന്നു. ഏറെ നാൾ നീണ്ട വാദ പ്രതിവാദത്തിനൊടുവിലാണു ഇക്കാര്യത്തിൽ ധാരണയിലെത്താനായത്.

ദേശീയ പാതയ്ക്കായുള്ള സ്ഥലം ഏറ്റെടുപ്പിന് എതിർപ്പുമായി ഒട്ടേറെപ്പേർ അന്നും രംഗത്തെത്തിയിരുന്നു. എന്നാൽ നാടിന്റെ വികസനത്തിനായി എല്ലാവരും ഒറ്റക്കെട്ടായി നിന്നു– മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!