KSDLIVENEWS

Real news for everyone

കോവിഡ് വ്യാപനം; കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ ഫെബ്രുവരി ആദ്യ ആഴ്ച വരെ നീട്ടി

SHARE THIS ON

ബെംളൂരു: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർണാടകയിൽ വാരാന്ത്യ കർഫ്യൂ ഫെബ്രുവരി ആദ്യ ആഴ്‌ച വരെ നീട്ടി. കൂടാതെ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരു നഗരത്തിലെ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടുണ്ട്. ഒപ്പം തന്നെ ബസ്, മെട്രോ സർവീസുകളും വെട്ടിച്ചുരുക്കാൻ അധികൃതർ തീരുമാനിച്ചു.

കർണാടകയിലെ നിലവിലെ പ്രതിദിന ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്നര ശതമാനമാണ്. കോവിഡ് കേസുകളിൽ രണ്ട് മടങ്ങ് വർധനയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിൽ വരുന്ന 6 ആഴ്‌ചകളിൽ അതീവ ജാഗ്രത തുടരണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയതിനാൽ മദ്യഷോപ്പുകളും അടച്ചിടാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

സർക്കാർ ഓഫിസുകളിൽ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാനാണ് അനുമതി നൽകിയിട്ടുള്ളത്. കൂടാതെ സ്വകാര്യ ആശുപത്രികളിലടക്കം 30 ശതമാനം കിടക്കകള്‍ കോവിഡ് ചികിൽസയ്‌ക്കായി മാറ്റിവയ്‌ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!